SignIn
Kerala Kaumudi Online
Thursday, 19 February 2026 12.22 AM IST

ആദായ നികുതി കേസിൽ തിരിച്ചടി വിജയ് ഒന്നരക്കോടി രൂപ അടയ്ക്കണം

Increase Font Size Decrease Font Size Print Page
e

ചെന്നൈ: ആദായ നികുതി കേസിൽ നടനും ടി.വി.കെ അദ്ധ്യക്ഷനുമായ വിജയ്ക്ക് തിരിച്ചടി. ആദായനികുതി വകുപ്പ് ചുമത്തിയ ഒന്നര കോടി രൂപ പിഴത്തുക അടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വിജയ് സമർപ്പിച്ച ഹർജി തള്ളി.

വിജയ് നായകനായ പുലി സിനിമയുടെ വരുമാനം കണക്കിൽ കാണിക്കാത്തതിനായിരുന്നു ആദായനികുതി വകുപ്പിന്റെ നടപടി.

2016ലെ വരുമാനത്തിൽ 15 കോടി രൂപ റിട്ടേൺസിൽ കാണിച്ചില്ല. 1.5 കോടി രൂപ പിഴ അടക്കാൻ അന്ന് നിർദ്ദേശിച്ചു. ഇതിനെതിരെയാണ് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

TAGS: VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY