തിരുവനന്തപുരം: ചരിത്രത്തിൽ ഇടം പിടിക്കുന്ന പദ്ധതിയാണ് സ്‌കൂളുകളിൽ നടപ്പാക്കുന്ന അക്ഷരം ആരോഗ്യം എന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സർക്കാർ നടപ്പാക്കുന്ന സ്‌കൂൾ ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ലോഗോ പ്രകാശനവും കുട്ടികൾക്ക് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പർ 104 ന്റെ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള ഹെൽത്ത് കാർഡ് മന്ത്രി ശിവൻകുട്ടി വിതരണം ചെയ്തു. എൻ.സി.ഇ.ആർ.ടിയും എൻ.പി.ഇ.പിയും സംയുക്തമായി നടപ്പാക്കുന്ന ഗോത്രായനം പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ 20 പെൺ കവിതകളും കഥകളും മന്ത്രി ശിവൻകുട്ടി പ്രകാശനം ചെയ്തു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന കെ.ജെ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്, എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |