SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.56 PM IST

പച്ചക്കറി കൃഷിയിൽ മുന്നേറ്റം.. കണക്കുകൾ നൽകുന്നത് ശുഭസൂചന

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം:വിഷത്തിൽ കുളിച്ചെത്തുന്ന അന്യസംസ്ഥാന പച്ചക്കറിയോട് മലയാളികൾ മുഖം തിരിച്ചതോടെ ആഭ്യന്തര പച്ചക്കറി ഉത്പാദനത്തിൽ വർദ്ധന. വീട്ടുവളപ്പിലും ടെറസിലും പച്ചക്കറികൃഷി ശീലമാക്കിയതാണ് ഉത്പാദന വർദ്ധനവിന് കാരണം.
2024ൽ സംസ്ഥാനത്ത് വിളവെടുത്ത പച്ചക്കറി 17.21 ലക്ഷം മെട്രിക് ടണ്ണായിരുന്നെങ്കിൽ 2025ൽ 19.1 ലക്ഷം ടണ്ണായി.1.15 ലക്ഷം ഹെക്ടറിലെ കൃഷിയിലൂടെയാണ് ഇത്രയും വിളവ്.

പ്രതിവർഷം ശരാശരി 20 -21 ലക്ഷം ടൺ പച്ചക്കറിയാണ് കേരളത്തിന് വേണ്ടത്.അതിൽ 2 -3ലക്ഷം ടൺ മാത്രമാണ് ഇപ്പോൾ അയൽസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്നത്. ഒൻപത് വർഷം മുമ്പ് 14 ലക്ഷം ടൺ പച്ചക്കറി എത്തിച്ചിരുന്ന സ്ഥാനത്താണ് ഈ മാറ്റം. തരിശു കിടന്ന പാടങ്ങളും പറമ്പുകളും കൃഷിക്കായി ഉപയോഗിച്ചു തുടങ്ങിയത് മുന്നേറ്റത്തിന് താങ്ങായി.

പച്ചക്കറി ഉത്പാദനത്തിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുണ്ടായ കുതിച്ചുചാട്ടമാണ് നിലവിലെ വളർച്ചയ്ക്ക് ആണിക്കല്ലായത്. 2015 -16ൽ 6.28 ലക്ഷം ടൺ മാത്രമായിരുന്ന പച്ചക്കറി ഉത്പാദനം 2020-21 ൽ 15.72 ലക്ഷം ടണ്ണായി വർദ്ധിക്കുകയായിരുന്നു. ഈ കാലയളവിൽ 6085 ഹെക്ടർ കൃഷി സ്ഥലത്തുനിന്നും 1.06 ലക്ഷം ഹെക്ടർ സ്ഥലത്തേക്ക് ഉത്പാദനം വ്യാപിപ്പിക്കാനായി. ഇതേ സ്ഥിതി നിലനിറുത്താനായതാണ് നിലവിലെ ഉത്പാദന വർദ്ധനയ്ക്ക് അടിസ്ഥാനം.

നെൽക്കൃഷിയിലും വർദ്ധന

നാളികേര കൃഷിയിൽ 2023-24-ൽ ഹെക്ടറിന് 7211 നാളികേരമെന്ന നിലയിൽ നിന്ന് 2024-25-ൽ ഹെക്ടറിന് 7330 ആയും വർദ്ധിച്ചു. നെൽകൃഷിയിലെ ഉത്പാദനക്ഷമത 2021–22-ൽ 2872 കി.ഗ്രാംആയിരുന്നത് 2024–25-ൽ 3006 കിലോഗ്രാമായി.

പച്ചക്കറി വിളവ്

വർഷം ..........കൃഷിസ്ഥലം (ഹെക്ടറിൽ)..............വിളവ് (ലക്ഷം ടൺ)

2015 -16...................60.85 ...................................... 6.28
2019-20 .................96,​313.......................................14.93
2020-21 ...............1.06 ലക്ഷം................................. 15.72
2021-22 ...............1.22 ലക്ഷം .................................15.70
2022 -23 ............. 1.23 ലക്ഷം .................................16.05
2023 -24 ............. 1.15 ലക്ഷം .................................17.21
2024 -25 ............. 1.10 ലക്ഷം .................................. 19.1

TAGS: VEGETABLES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.