SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.28 PM IST

ചോദ്യം ചെയ്യൽ രാഷ്ട്രീയപ്രേരിതം: വേണുഗോപാൽ

Increase Font Size Decrease Font Size Print Page
p

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ ചോദ്യം ചെയ്യൽ രാഷ്ട്രീയപ്രേരിതമാണെന്നും സ്വന്തം പാർട്ടിക്കാർ പ്രതിക്കൂട്ടിലായപ്പോൾ യു.ഡി.എഫിനെ കൂടി വലിച്ചിഴച്ച് തടിയൂരാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എറണാകുളത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വർണക്കൊള്ളക്കേസ് പുറത്തുവന്നതോടെ മുഖ്യമന്ത്രിക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടു. താൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് നിയമനം ലഭിച്ചതെന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതാവിരുദ്ധമാണ്. പോറ്റി ജോലിയുമായി ബന്ധപ്പെട്ട് ശബരിമലയിൽ എത്തുന്നത് 2007ലാണ്. അന്ന് എൽ.ഡി.എഫ് ആയിരുന്നില്ലേ ഭരിച്ചിരുന്നത്.

TAGS: KC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY