SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.32 PM IST

പെരുന്നാളുകൾക്ക് മൂന്നുദിവസം ഔദ്യോഗിക അവധി അനുവദിക്കണം, സർക്കാരിനോട് സമസ്ത

Increase Font Size Decrease Font Size Print Page
samastha

കാസർകോട്: പെരുന്നാളുകൾക്ക് മൂന്നുദിവസത്തെ ഔദ്യോഗിക അനുവദിക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടു. രണ്ട് പെരുന്നാളുകൾക്കും ചുരുങ്ങിയത് മൂന്നുദിവസത്തെ ഔദ്യോഗിക അവധി വീതം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം. നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയത്തിലൂടെയാണ് സമസ്ത ആവശ്യം ഉന്നയിച്ചത്. ജുമുഅ നമസ്കാരത്തിന് തടസമാകാത്ത രീതിയിൽ പരീക്ഷ് സമയം നിശ്ചയിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു. ജുമുഅ സമയത്ത് പരീക്ഷയും ക്ലാസുകളും നടത്തുന്നത് വിശ്വാസികളായ വിദ്യാർത്ഥികളോടും അദ്ധ്യാപകരോടുമുള്ള അനീതിയാണ്. പൊതുവിദ്യാഭ്യാസ കലണ്ടറിൽ സാമുദായിക സാഹചര്യങ്ങൾ പരിഗണിക്കണമെന്നും സമസ്ത വ്യക്തമാക്കി. മദ്രസ സമയ വിഷയത്തിൽ സർക്കാർ നൽകിയ ഉറപ്പ് നടപ്പിൽ വരുത്തി ഉത്തരവിറക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.

TAGS: SAMASTHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY