SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.52 PM IST

പൊതുമേഖല ബാങ്കുകളുടെ ലാഭം രണ്ട് ലക്ഷം കോടി രൂപയിലേക്ക്

Increase Font Size Decrease Font Size Print Page
banking

കൊച്ചി: നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ അറ്റാദായം രണ്ട് ലക്ഷം കോടി രൂപ കവിഞ്ഞേക്കും. വായ്പാ വിതരണത്തിലെ സ്ഥിരതയാർന്ന മുന്നേറ്റവും നിക്ഷേപ സമാഹരണത്തിലെ ഉണർവും പൊതുമേഖല ബാങ്കുകളുടെ പ്രവർത്തന ലാഭത്തിൽ മികച്ച വർദ്ധനയുണ്ടാക്കുമെന്ന് കേന്ദ്ര ധനകാര്യ സേവന സെക്രട്ടറി എം. നാഗരാജു പറഞ്ഞു. വായ്പാ വിതരണത്തിൽ 12 ശതമാനവും നിക്ഷേപ സമാഹരണത്തിൽ പത്ത് ശതമാനവും വളർച്ചയുണ്ട്. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയിൽ പൊതുമേഖല ബാങ്കുകളുടെ അറ്റാദായം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ഇവരുടെ അറ്റാദായം 1.78 ലക്ഷം കോടി രൂപയായിരുന്നു. നടപ്പു വർഷം ആദ്യ പകുതിയിൽ പൊതുമേഖല ബാങ്കുകളുടെ മൊത്തം കിട്ടാക്കടം വായ്പയുടെ 2.3 ശതമാനത്തിലേക്ക് താഴ്‌ന്നു.

ലാഭവിഹിതവും കൂടുന്നു

കഴിഞ്ഞ വർഷം ഓഹരി ഉടമകൾക്ക് 34,990 കോടി രൂപയുടെ ലാഭവിഹിതമാണ് പൊതുമേഖല ബാങ്കുകൾ നൽകിയത്. ഇതിൽ 22,699 കോടി രൂപ കേന്ദ്ര ഖജനാവിലേക്കാണ് ലഭിച്ചത്. തൊട്ടുമുന്നിലുള്ള സാമ്പത്തിക വർഷത്തിൽ ലാഭവിഹിതം 27,830 കോടി രൂപയായിരുന്നു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY