SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.26 PM IST

കേന്ദ്രം നെൽ കർഷകരെ വെല്ലുവിളിക്കുന്നു: മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം: നെല്ലുത്പാദനം വർദ്ധിക്കുന്നത് നാടിന് ബാധ്യതയാണെന്ന കേന്ദ്ര സർക്കാരിന്റെ വിചിത്ര ന്യായം കർഷകരോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നെല്ലിന് കേരളം നൽകുന്ന അധിക പ്രോത്സാഹന ബോണസ് നിറുത്തലാക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. നെല്ലുത്പാദനം കൂടുതലായതിനാൽ സംഭരണച്ചെലവ് ഖജനാവിന് ബാധ്യതയാകുമെന്നുള്ള കേന്ദ്ര ധനകാര്യ എക്സ്‌പെന്റീച്ചർ സെക്രട്ടറിയുടെ കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് ലഭിച്ചത്.

കേന്ദ്രം നിശ്ചയിക്കുന്ന മിനിമം താങ്ങുവിലയ്ക്കു മുകളിൽ ബോണസ് നൽകിയാണ് സംസ്ഥാന സർക്കാർ നെൽകർഷകരെ ചേർത്തുപിടിക്കുന്നത്. ഉത്പാദന വർദ്ധനവിനെ ബാധ്യതയായി വ്യാഖ്യാനിച്ച് നിലവിലുള്ള ബോണസ് നയം പുനഃപരിശോധിക്കണമെന്ന് സംസ്ഥാനത്തിനുമേൽ സമ്മർദ്ദം ചെലുത്തുകയാണ്. ഇത് നാടിനോടാകെയുള്ള ശത്രുതാ മനോഭാവമാണ്.

ഇന്ത്യ - യു.എസ് വ്യാപാര കരാറിന്റെ ഭാഗമായി അമേരിക്കൻ കാർഷിക ഉത്പന്നങ്ങൾക്ക് വിപണി തുറന്നുകൊടുക്കുന്നതിന്റെ ആദ്യപടിയായാണോ ഇതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

TAGS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY