
ശിവഗിരി: സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്ന് ജീവിതാന്ത്യം വരെ സമൂഹത്തിനായി സമർപ്പിച്ച ജീവിതമായിരുന്നു പ്രൊഫ.എം.കെ.
സാനുവിന്റേതെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. മംഗലത്തു കുടുംബയോഗം ശിവഗിരിയിൽ സംഘടിപ്പിച്ച പ്രൊഫ.എം.കെ.സാനു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
സാഹിത്യ രാഷ്ട്രീയ മേഖലകളിൽ ശോഭിച്ചപ്പോഴും ഗുരുദർശനവും കൃതികളും പ്രചരിപ്പിക്കുന്നതിൽ
പ്രൊഫ.എം.കെ.
സാനു
മുഖ്യപങ്കുവഹിച്ചു. എസ്.എൻ .ഡി.പി യോഗത്തിന്റെ ആദ്യകാല നേതാക്കളെയും മറ്റ് സാഹിത്യ സാംസ്‌കാരിക പ്രതിഭകളെയും സമൂഹത്തിന് പരിചയപ്പെടുത്തുന്നതിൽ വലിയ സംഭാവന നൽകി. ശിവഗിരി മഠം പ്രതിസന്ധികളെ നേരിട്ടപ്പോഴെല്ലാം ശരിയുടെ ഭാഗത്ത് കക്ഷി രാഷ്ട്രീയം നോക്കാതെ അദ്ദേഹം നിലകൊണ്ടെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
മംഗലത്തു കുടുബയോഗം രക്ഷാധികാരി ഡോ.മദനമോഹൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ മുഖ്യപ്രഭാഷണം നടത്തി. ശിവഗിരി തീർത്ഥാടന സാഹിത്യ സമ്മേളനങ്ങളിൽ പ്രൊഫ.എം.കെ.സാനുവിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നതായി സ്വാമി ഋതംഭരാനന്ദ പറഞ്ഞു.
കുടുബയോഗം പ്രസിഡന്റ് എം.വി.സുനിൽ കുമാർ , സെക്രട്ടറി പ്രേംജിത് ലാൽ, രഞ്ജിത്ത് സാനു എന്നിവർ സംസാരിച്ചു. കുടുബാംഗങ്ങൾ മഹാസമാധിയിൽ പ്രാർത്ഥിച്ച് ഗുരുപൂജ പ്രസാദം സ്വീകരിച്ചാണ് മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |