SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.11 PM IST

മാർ തിയോഫിലസ് ട്രെയിനിംഗ് കോളേജ് അഞ്ച് സർവകലാശാലകളുമായി ധാരണാപത്രം ഒപ്പിട്ടു

Increase Font Size Decrease Font Size Print Page
k

തിരുവനന്തപുരം: അന്താരാഷ്ട്ര അക്കാഡമിക് സഹകരണത്തിനായി നാലാഞ്ചിറ മാർ തിയോഫിലസ് ട്രെയിനിംഗ് കോളേജ് ഏഷ്യയിലെയും ആഫ്രിക്കയിലെയും അഞ്ച് പ്രമുഖ സർവകലാശാലകളുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. മലേഷ്യയിലെ ലിങ്കൺ യൂണിവേഴ്സിറ്റി കോളേജിൽ നടന്ന 'ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഇന്നൊവേഷൻസ് ഇൻ മൾട്ടിഡിസിപ്ലിനറി റിസർച്ച്' എന്ന അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ചാണ് കരാറുകൾ ഒപ്പിട്ടത്. കോളേജിനെ പ്രതിനിധീകരിച്ച് അസോസിയേറ്റ് പ്രൊഫസർ ഡോ. ജിതിൻ ജോസ് പി. കരാറുകളിൽ ഒപ്പുവച്ചു.

മലേഷ്യയിലെ പ്രശസ്തമായ ഐ.എൻ.ടി.ഐ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുമായുള്ള സഹകരണത്തിന് പുറമേ, ഇന്തോനേഷ്യയിലെ യൂണിവേഴ്സിറ്റി ധ്യാന പുര, ലാവോസിലെ നാഷണൽ യൂണിവേഴ്സിറ്റി, തായ്‌ലൻഡിലെ ഷിനവത്ര യൂണിവേഴ്സിറ്റി, ദക്ഷിണാഫ്രിക്കയിലെ ഡർബൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി എന്നിവയുമായാണ് കോളേജ് പങ്കാളിത്തത്തിൽ ഏർപ്പെട്ടത്. ഈ ആഗോള സഹകരണം വഴി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അക്കാഡമിക് അറിവുകൾ പങ്കുവയ്ക്കുന്നതിനുള്ള വിനിമയ പരിപാടികൾക്കും സംയുക്ത ഗവേഷണ സംരംഭങ്ങൾക്കും വഴിതുറക്കും.

അന്താരാഷ്ട്ര സെമിനാറുകൾ സംഘടിപ്പിക്കുന്നതിനും അക്കാഡമിക് പ്രബന്ധങ്ങൾ സംയുക്തമായി പ്രസിദ്ധീകരിക്കുന്നതിനും പുറമേ ആഗോളതലത്തിലുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ഇന്റർനാഷണൽ സെന്ററുകൾ സ്ഥാപിക്കാനും കരാർ വിഭാവനം ചെയ്യുന്നുണ്ട്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY