SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.11 PM IST

സ്പായിലെ കൂട്ടമാനഭംഗം: പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന 

Increase Font Size Decrease Font Size Print Page

തിരുവല്ല: മഞ്ഞാടിയിലെ സ്പായിലെ കൂട്ട മാനഭംഗക്കേസിലെ പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന. ഒന്നാം പ്രതി സുബിൻ അലക്‌സാണ്ടർ (മരണം സുബിൻ), കൂട്ടുപ്രതി ബർലിൻ ദാസ് എന്നിവരാണ് ഇതുവരെ പിടിയിലായത്. മറ്റ് നാല് പ്രതികളുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. കഴിഞ്ഞ ദിവസം വരെ എറണാകുളം കേന്ദ്രീകരിച്ച് ഇവരുടെ ടവർ ലൊക്കേഷൻ ലഭിച്ചിരുന്നു.

പീഡനത്തിന് ഇരയായ യുവതിയുടെ സഹപ്രവർത്തകയും സംഭവത്തിന് ഒത്താശ ചെയ്തെന്ന് അതിജീവിത വെളിപ്പെടുത്തിയതോടെ സഹപ്രവർത്തകയിലേക്കും അവരുടെ ആൺസുഹൃത്തിലേക്കും അന്വേഷണം ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. കേസിൽ കൂടുതൽ പേർ പ്രതികളാകാനും സാദ്ധ്യതയുണ്ട്. ഗുണ്ടകളുമായി കൂട്ടുകെട്ടുള്ള പൊലീസുകാരുടെ മാസപ്പടി സംബന്ധിച്ച ആക്ഷേപത്തിൽ വിജിലൻസും അന്വേഷണം ആരംഭിച്ചു.

TAGS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY