
ചിത്രീകരണം അടുത്തവർഷം
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ഓടും കുതിര ചാടും കുതിര എന്നീ ചിത്രങ്ങൾക്കുശേഷം അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്ളിൻ നായകൻ. ഇൗവർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ചിത്രീകരണം ആരംഭിക്കും.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ നിവിൻപോളിയും ഓടുംകുതിര ചാടും കുതിരയിൽ ഫഹദ് ഫാസിലും ആയിരുന്നു നായകന്മാർ. നസ്ളിൻ ചിത്രത്തിന്റെ രചനയും അൽത്താഫ് സലിം ആണ്. ഫോർട്ട് കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന അമൽ നീരദ് സംവിധാനം ചെയ്യുന്ന ബാച്ചിലർ പാർട്ടി ഡ്യൂയിൽ അഭിനയിക്കുകയാണ് നസ്ളിൻ. സൂര്യ നായകനായി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. നസ്ളിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണിത്. ഇൗ ചിത്രങ്ങൾക്കുശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്ളിൻ അഭിനയിക്കും. ആഗസ്റ്റിൽ ഫോർട്ട് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ബിഗ് ക്യാൻവാസിൽ ആണ് . കുമ്പളങ്ങി നൈറ്റ്സ് ഒരുക്കിയ മധു സി. നാരായണന് നസ്ളിൻ ഡേറ്റ് നൽകിയിട്ടുണ്ട്. ഇൗ ചിത്രങ്ങൾക്കുശേഷമേ അൽത്താഫ് സലിം - നസ്ളിൻ ചിത്രം ആരംഭിക്കൂ എന്നാണ് വിവരം. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ആണ് പുതുവർഷത്തിൽ നസ്ളിന്റെ ആദ്യ റിലീസ്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന മോളിവുഡ് ടൈംസ് മേയ് 15ന് റിലീസ് ചെയ്യും.
ഷറഫുദ്ദീൻ, സംഗീത് പ്രതാപ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആസിഫ് അലി നായകനായി രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയിൽ അതിഥിവേഷത്തിൽ നസ്ളിൻ പ്രത്യക്ഷപ്പെടുന്നുണ്ട്. മോളിവുഡ് ടൈംസിലും ടിക്കി ടാക്കയിലും വേറിട്ട ഗെറ്റപ്പിലാണ്. ടിക്കി ടാക്കയും മേയ് റിലീസായാണ് പ്ളാൻ ചെയ്യുന്നത്. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ടോർപിഡോയിൽ അടുത്ത വർഷം നസ്ളിൻ അഭിനയിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
