SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.37 PM IST

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നു പേർക്കുകൂടി പങ്കെന്ന് എസ്.ഐ.ടി

Increase Font Size Decrease Font Size Print Page
sabarimala

കൊച്ചി: ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വർണം അപഹരിച്ച കേസിൽ കൂടുതലായി ഉൾപ്പെടുത്തിയ നാലു പ്രതികളിൽ രണ്ട് പേരുടെ പങ്കും കട്ടിളപ്പാളി കേസിൽ കൂടുതലായി ചേർത്ത രണ്ട് പ്രതികളിൽ ഒരാളുടെ പങ്കും സ്ഥിരീകരിച്ചെന്ന് കോടതിയിൽ ഹാജരായ എസ്.ഐ.ടി തലവൻ എച്ച്. വെങ്കിടേഷ് അറിയിച്ചു. എന്നാൽ ഇവരുടെ പേരുകൾ വെളിപ്പെടുത്തിയില്ല.
നിലവിൽ 262 സാക്ഷികളിൽ നിന്ന് മൊഴിയെടുത്തു. പ്രതികളുടെ 2019 മുതലുളള ഫോൺ വിളി രേഖകൾ ശേഖരിക്കും. ചെന്നൈ സ്മാർട്ട്

ക്രിയേഷൻസിൽ നിന്ന് പിടിച്ചെടുത്ത ഡേറ്റകൾ തിരുവനന്തപുരം ഫൊറൻസിക് ലാബിൽ പരിശോധിക്കുകയാണ്. പ്രതികളുടെ കൈയക്ഷരവും ഒപ്പുമൊക്കെ കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ദ്വാരപാലക ശില്പങ്ങളിൽ കഴിഞ്ഞ വർഷം സ്വർണം പൂശിയതിൽ ശാസ്ത്രീയ പരിശോധന നടക്കുകയാണെന്നും ചില കാര്യങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്നും എസ്.ഐ.ടി അറിയിച്ചു.

ശബരിമല ശ്രീകോവിൽ, സൈഡ് ഫ്രെയിം, പില്ലർ പ്ലേറ്റ്, ദ്വാരപാലക ശില്പങ്ങൾ, ബന്ധപ്പെട്ട മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങൾ മക്ഡൊവൽ കമ്പനി സ്വർണം പൊതിഞ്ഞ് നൽകിയതാണെന്ന് തെളിവുണ്ട്. ഇതാണ് കേസിന്റെ അടിസ്ഥാനം. 2019ൽ ശ്രീകോവിലിന്റെ വാതിൽ മാറ്റി സ്ഥാപിച്ചതിനും തെളിവുണ്ട്. യഥാർത്ഥ സ്വർണം ഉരുക്കി മാറ്റിയാണ് സ്വർണം പൂശിയതെന്നും പ്രാഥമിക ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ ഓരോ മൂലകങ്ങളും പരിശോധിക്കുന്ന രീതി വേണമെന്നാണ് എസ്.ഐ.ടി അറിയിച്ചത്.

വി.എസ്.എസ്.സിയിലും കേരളത്തിലെ ഫൊറൻസിക് ലാബുകളിലും വിശദമായ ശാസ്ത്രിയ പരിശോധനയ്‌ക്ക് സൗകര്യമില്ല.
രേഖകൾക്കും മൊഴികൾക്കുമപ്പുറം ശാസ്ത്രീമായ തെളിവുകളും ഇത്തരമൊരു കേസിൽ അനിവാര്യമാണെന്ന് കോടതി വിലയിരുത്തി. 2023-24 കാലയളവിൽ നടന്ന ഇടപാടുകളിൽ വ്യക്തത വരാനും ഇതു വേണം.

 ന​ട​ൻ​ ​ജ​യ​റാ​മി​നെ ഇ.​ഡി​ ​ചോ​ദ്യം​ ​ചെ​യ്യും

ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​കേ​സി​ൽ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​നാ​യി​ ​ഹാ​ജ​രാ​കാ​ൻ​ ​ന​ട​ൻ​ ​ജ​യ​റാ​മി​ന് ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​(​ഇ.​ഡി​)​ ​നോ​ട്ടീ​സ് ​ന​ൽ​കി.
നോ​ട്ടീ​സ് ​ന​ൽ​കി​യ​ത് ​സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും​ ​കൊ​ച്ചി​ ​ഓ​ഫീ​സി​ൽ​ ​ഹാ​ജ​രാ​കേ​ണ്ട​ ​ദി​വ​സം​ ​ഇ.​ഡി​ ​വൃ​ത്ത​ങ്ങ​ൾ​ ​വ്യ​ക്ത​മാ​ക്കി​യി​ല്ല.​ ​കേ​സി​ലെ​ ​മു​ഖ്യ​പ്ര​തി​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​യു​മാ​യി​ ​അ​ടു​ത്ത​ ​ബ​ന്ധം​ ​ജ​യ​റാ​മി​നു​ണ്ട്.​ ​പോ​റ്റി​ ​ക​ട​ത്തി​യ​ ​സ്വ​ർ​ണ​പ്പാ​ളി​ ​ജ​യ​റാ​മി​ന്റെ​ ​ചെ​ന്നൈ​യി​ലെ​ ​വീ​ട്ടി​ൽ​ ​എ​ത്തി​ച്ച് ​പൂ​ജ​ ​ന​ട​ത്തി​യി​രു​ന്നു.​ ​കോ​ട്ട​യ​ത്തെ​ ​ഒ​രു​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ന​ട​ത്തി​യ​ ​പൂ​ജ​യി​ലും​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.​ ​പോ​റ്റി​യു​മാ​യു​ള്ള​ ​ബ​ന്ധം,​ ​പ​ണ​മി​ട​പാ​ടു​ക​ൾ​ ​ന​ട​ത്തി​യി​ട്ടു​ണ്ടോ​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ളാ​കും​ ​ഇ.​ഡി​ ​പ്ര​ധാ​ന​മാ​യും​ ​ചോ​ദി​ക്കു​ക.​ ​പ്ര​ത്യേ​ക​ ​പൊ​ലീ​സ് ​സം​ഘ​വും​ ​ജ​യ​റാ​മി​ന്റെ​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​പോ​റ്റി​യു​ടെ​ ​ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് ​അ​റി​യി​ല്ലെ​ന്നാ​ണ് ​ജ​യ​റാം​ ​മൊ​ഴി​ ​ന​ൽ​കി​യ​ത്.

 ത​ന്ത്രി​യു​ടെ​ ​ജാ​മ്യാ​പേ​ക്ഷ​യിൽ വാ​ദം​ ​തു​ട​രും

ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​കേ​സി​ൽ​ ​ത​ന്ത്രി​ ​ക​ണ്ഠ​ര​ര് ​രാ​ജീ​വ​രു​ടെ​ ​ജാ​മ്യാ​പേ​ക്ഷ​ക​ളി​ൽ​ ​വാ​ദം​ ​ഇ​ന്നും​ ​തു​ട​രും.​ ​ജാ​മ്യാ​പേ​ക്ഷ​ക​ളി​ൽ​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന്റെ​ ​റി​പ്പോ​ർ​ട്ടി​ന്മേ​ലു​ള്ള​ ​പ്ര​തി​ഭാ​ഗം​ ​വാ​ദം​ ​കൊ​ല്ലം​ ​വി​ജി​ല​ൻ​സ് ​കോ​ട​തി​ ​ജ​ഡ്ജി​ ​ഡോ.​ ​സി.​എ​സ്.​ ​മോ​ഹി​തി​ന് ​മു​ൻ​പാ​കെ​ ​ഇ​ന്ന​ലെ​ ​പൂ​ർ​ത്തി​യാ​യി.​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​വാ​ദം​ ​ഇ​ന്ന് ​ന​ട​ക്കും.
ക്ഷേ​ത്ര​ങ്ങ​ളു​ടെ​ ​ഭ​ര​ണ​പ​ര​മാ​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ത​ന്ത്രി​ക്ക് ​ഇ​ട​പെ​ടാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​ആ​ചാ​ര​പ​ര​മാ​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​മാ​ത്ര​മാ​ണ് ​ഇ​ട​പെ​ടു​ന്ന​തെ​ന്നും​ ​ത​ന്ത്രി​ക്ക് ​വേ​ണ്ടി​ ​ഓ​ൺ​ലൈ​നി​ൽ​ ​ഹാ​ജ​രാ​യ​ ​ബി.​ ​രാ​മ​ൻ​പി​ള്ള​ ​വാ​ദി​ച്ചു.​ ​ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ൽ​ ​ത​ന്ത്രി​മാ​ർ​ ​ഇ​ട​പെ​ട​രു​തെ​ന്ന​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​ക​ളും​ ​കോ​ട​തി​യെ​ ​ധ​രി​പ്പി​ച്ചു.​ ​ത​ന്ത്രി​ ​നേ​രി​ടു​ന്ന​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഗ​ണി​ക്ക​ണം.​ ​ത​ന്ത്രി​യും​ ​പോ​റ്റി​യും​ ​ത​മ്മി​ൽ​ ​വ​ഴി​വി​ട്ട​ ​ബ​ന്ധ​മി​ല്ല.
ത​ന്ത്രി​യു​ടെ​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടു​ക​ളി​ല​ട​ക്കം​ ​അ​ന്വേ​ഷ​ണം​ ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ​ ​ജാ​മ്യം​ ​ന​ൽ​ക​രു​തെ​ന്നാ​ണ് ​എ​സ്.​ഐ.​ടി​ ​റി​പ്പോ​ർ​ട്ട്.​ ​ക​ട്ടി​ള​പ്പാ​ളി,​ ​ദ്വാ​ര​പാ​ല​ക​ ​ശി​ല്പ​ക്കേ​സു​ക​ളി​ൽ​ ​ത​ന്ത്രി​യു​ടെ​ ​പ​ങ്ക് ​തെ​ളി​യി​ക്കു​ന്ന​ ​മൊ​ഴി​ക​ളും​ ​റി​പ്പോ​ർ​ട്ടി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​പ്രോ​സി​ക്യൂ​ഷ​നു​ ​വേ​ണ്ടി​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​സി​ജു​ ​രാ​ജ​ൻ​ ​ഹാ​ജ​രാ​യി.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​മു​ൻ​ ​പ്ര​സി​ഡ​ന്റും​ ​ക​മ്മി​ഷ​ണ​റു​മാ​യി​രു​ന്ന​ ​എ​ൻ.​ ​വാ​സു​വി​ന്റെ​ ​ജാ​മ്യാ​പേ​ക്ഷ​യി​ൽ​ ​ഇ​ന്നു​ ​വാ​ദം​ ​കേ​ൾ​ക്കും.

TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY