
തിരുവല്ല : സ്പായിലെ ജീവനക്കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതി തിരുവല്ല നിരണം കോത്തേരിൽ വീട്ടിൽ അഖിൽകുമാർ (വരുൺ -36) അറസ്റ്റിലായി. ഇയാളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഞായറാഴ്ച രാത്രി ആലുവയിൽ നിന്നാണ് പിടികൂടിയത്. റിമാൻഡ് ചെയ്തു. കൊലപാതകശ്രമത്തിന് മാന്നാർ പൊലീസ് ചാർജ് ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഒന്നാംപ്രതി സുബിൻ അലക്‌സാണ്ടർ (38), രണ്ടാം പ്രതി ബെർലിൻ ദാസ് (27) എന്നിവരെ നേരത്തെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്. കഴിഞ്ഞ ഒന്നിനാണ് ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് സ്ഥാപനത്തിലെത്തിയ സംഘം യുവതിയെ മാനഭംഗപ്പെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
