SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.36 PM IST

തായ് പാർക്കിൽ ടൂറിസ്റ്റിനെ കാട്ടാന ചവിട്ടിക്കൊന്നു

Increase Font Size Decrease Font Size Print Page
pic

ബാങ്കോക്ക്: തായ്‌ലൻഡിൽ നാഷണൽ പാർക്കിൽ നടക്കാനിറങ്ങിയ ടൂറിസ്റ്റിനെ കാട്ടാന ചവിട്ടിക്കൊന്നു. കഴിഞ്ഞയാഴ്ച നാഖോൻ റാറ്റ്‌ചസിമ പ്രവിശ്യയിലെ ഖാവോ യായ് നാഷണൽ പാർക്കിലായിരുന്നു സംഭവം. 69കാരനായ തായ് പൗരനാണ് കൊല്ലപ്പെട്ടത്. പാർക്കിൽ ഭാര്യയ്ക്കൊപ്പം ക്യാമ്പിംഗിനെത്തിയ ഇയാൾ, പുലർച്ചെ 5.30ന് തന്റെ ടെന്റിന് സമീപം നടക്കുമ്പോഴായിരുന്നു അപകടം. ടൂറിസ്റ്റിനെ തുമ്പിക്കൈ കൊണ്ട് പിടിച്ചുയർത്തിയ ആന നിലത്തേക്ക് അടിച്ചെന്നും ചവിട്ടിയെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഇയാൾ തത്ക്ഷണം മരിച്ചു. പാർക്ക് റേഞ്ചർമാരെത്തി ആനയെ തുരത്തി. അതേ സമയം, പ്ലായ് ഓയ് വാൻ എന്ന ആനയാണ് ആക്രമണം നടത്തിയതെന്നും, ഈ ആന നേരത്തെ രണ്ട് പ്രദേശവാസികളെ കൊന്നിട്ടുണ്ടെന്നും പാർക്ക് അധികൃതർ പറഞ്ഞു. ആനയെ പ്രദേശത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റാനുള്ള ആലോചനയിലാണ് അധികൃതർ. 2012നും 2024നും ഇടയിൽ 227 പേരാണ് തായ്ലൻഡിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY