
രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണ് നടി ഷംന കാസിമും ഭർത്താവ് ഷാനിദ് ആസിഫലിയും. ഷാനിദ് ആദ്യമായി പ്രണയം തുറന്നുപറഞ്ഞ ദിവസം സമ്മാനിച്ച മനോഹരമായ ഗൗൺ അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങൾ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച് ഷംന പുതിയ വിശേഷം ആരാധകരെ അറിയിച്ചു . ''അവൻ ആദ്യമായി 'ഐ ലവ് യു" എന്നു പറഞ്ഞ ആ ദിവസത്തിന്റെ ഓർമ്മയ്ക്കായി സമ്മാനിച്ച ഒരു ഗൗൺ" ആഘോഷങ്ങൾക്കായി കാത്തിരുന്ന്, വർഷങ്ങളോളം അത് അലമാരയിൽ നിശബ്ദമായി ഉറങ്ങിക്കിടന്നു. ഇന്ന് എന്റെ മാതൃത്വത്തിന്റെ ആഘോഷവേളയിൽ അത് വീണ്ടും പുഞ്ചിരിച്ചു. എന്റെ പ്രിയപ്പെട്ട ഭർത്താവിന്... എന്റെ കൈകൾ ചേർത്തുപിടിച്ച്, ഈ ദിവസത്തെ ഒരു സ്വപ്നത്തേക്കാൾ മനോഹരമാക്കിയത്. ഹൃദയം നിറഞ്ഞ നന്ദിയും അനന്തമായ സ്നേഹം. എന്റെ ഡാൻസ് സ്‌കൂളിലെ പ്രിയപ്പെട്ട മക്കൾക്ക്... ഓരോ ചുവടിലും സന്തോഷം പകർന്നു നൽകുന്ന നിങ്ങളിൽ, എന്റെ അഭിമാനവും സന്തോഷവും ഞാൻ തൊട്ടറിയുന്നു. ഈ ദിവസം എന്റെ ഓർമ്മകളിൽ എന്നും പൂത്തുനിൽക്കുന്ന പൂക്കളായി മാറട്ടെ. ഷംന കുറിച്ചു.
2022ൽ ആണ് ദുബായിൽ വ്യവസായിയായ ഷാനിദ് ആസിഫലിയും ഷംനയും വിവാഹിതരായത്. ഇവർക്ക് ഹംദാൻ എന്ന മകനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
