SignIn
Kerala Kaumudi Online
Thursday, 19 February 2026 2.33 AM IST

ഹിന്ദി അറിയാമോ എന്ന് ചോദ്യം, മറുപടി മണിമണിപോലെ നൽകി മന്ത്രി, സംഭവം ഇന്ത്യയിലല്ല

Increase Font Size Decrease Font Size Print Page
hindi-debate

ജോർജ്‌ടൗൺ: ഹിന്ദി ഭാഷയുടെ പേരിൽ ഇന്ത്യയ്‌ക്ക് വെളിയിലൊരു രാജ്യത്തും പാർലമെന്റിൽ തർക്കം. കരീബിയൻ രാജ്യമായ ഗയാനയിലാണ് മന്ത്രിയും സഭാംഗവുമായി വാദപ്രതിവാദമുണ്ടായത്. കൃഷിമന്ത്രിയായ വികാഷ് രാംകിസൂനോട് ഹിന്ദി ഭാഷയറിയുമോ എന്ന് പ്രതിപക്ഷ എംപി ചോദിച്ചു. ഇതോടെ അത്യന്തം ആവേശത്തോടെയാണ് വികാഷ് മറുപടി നൽകിയത്. അതും നല്ല തെളിഞ്ഞ ഹിന്ദി ഭാഷയിൽ. ഈ ദൃശ്യങ്ങൾ ജോർജ്‌ടൗണിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ പങ്കുവച്ചു. ഉടൻ തന്നെ നിരവധിയാളുകൾ ഇത് പങ്കുവച്ചു.

പ്രതിപക്ഷാംഗം രാംകിസൂന് ഹിന്ദി മനസിലാകില്ലെന്ന് പറഞ്ഞതോടെ സ്‌പീക്കറോട് അനുമതി ചോദിച്ച് മന്ത്രി ഹിന്ദിയിൽ തന്നെ മറുപടി നൽകി. പ്രതിപക്ഷാംഗത്തോട് ഏത് വിഷയവും തിരഞ്ഞെടുത്തുകൊള്ളാനും എവിടെവച്ചും ച‌ർച്ചയ്‌ക്ക് താൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. മാത്രമല്ല വാർത്താ ചാനലുകളിൽ വേണമെങ്കിലും ചർച്ച നടത്താമെന്നും കുറിപ്പുകളോ രേഖകളോ കൈയിൽ വയ്‌ക്കാതെ സംസാരിക്കാനാകുമെന്നും വികാഷ് പറഞ്ഞു. ഹിന്ദിഭാഷയിൽ ആത്മവിശ്വാസത്തോടെ സ്വാതന്ത്ര്യത്തോടെ സംസാരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

TAGS: NEWS 360, AMERICA, HINDI, DEBATE, MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY