കൊച്ചി: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് ആസ്പദമാക്കി നിർമ്മിച്ചതെന്ന് ആരോപിക്കപ്പെടുന്ന 'കാലം പറഞ്ഞ കഥ" എന്ന സിനിമ കേസിന്റെ വിചാരണയെ ബാധിക്കില്ലെന്ന് സെൻസർ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. സിനിമയുടെ പ്രദർശനം വിചാരണയെ ബാധിക്കുമെന്ന് ആരോപിച്ച് പ്രതിയുടെ പിതാവ് നൽകിയ ഹർജിയിലാണ് വിശദീകരണം.
സിനിമയിലെ കഥാപാത്രങ്ങളും സാഹചര്യങ്ങളും കൊലപാതക രീതിയും യഥാർത്ഥ സംഭവത്തിൽനിന്ന് തികച്ചും വ്യത്യസ്തമാണെന്ന് സെൻസർ ബോർഡിന് വേണ്ടി ഹാജരായ കേന്ദ്ര സർക്കാർ അഭിഭാഷക കോടതിയെ അറിയിച്ചു. ലഹരിമരുന്നിനും ഓൺലൈൻ ചൂതാട്ടത്തിനുമെതിരെയുള്ള സന്ദേശമാണ് ചിത്രം നൽകുന്നതെന്നും വ്യക്തമാക്കി.
സിനിമ ഏതെങ്കിലും വ്യക്തിയെയോ സംഭവത്തെയോ ആസ്പദമാക്കിയുള്ളതല്ലെന്ന് അണിയറപ്രവർത്തകരും സത്യവാങ്മൂലം നൽകി. സെൻസർ ബോർഡിന്റെ അന്തിമ റിപ്പോർട്ട് ഹാജരാക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദ്ദേശിച്ചു. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
