
കൊച്ചി: പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിൽ ഏകീകൃത സോഫ്‌റ്റ്‌വെയർ നടപ്പാക്കാനുള്ള സഹകരണ രജിസ്ട്രാറുടെ നീക്കത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. 2025 നവംബർ മൂന്നിന് രജിസ്ട്രാർ പുറപ്പെടുവിച്ച വിജ്ഞാപനം നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും കല്ലേറ്റുംകര സഹ. സംഘം പ്രസിഡന്റിന്റെ ഹർജിയിൽ പറയുന്നു. സ്വയംഭരണാധികാരം തകർക്കുന്ന പരിഷ്കാരം വരുന്നതോടെ സംഘങ്ങളിലെ ദൈനംദിന സാമ്പത്തിക വിവരങ്ങൾ സർക്കാർ നിയന്ത്രണത്തിലുള്ള ഡേറ്റാ സെന്ററിലേക്ക് കൈമാറേണ്ടിവരുമെന്ന് ഹർജിയിൽ പറയുന്നു. ഇത് ഭരണഘടന ഉറപ്പുനൽകുന്ന സഹകരണ സംഘങ്ങളുടെ സ്വതന്ത്ര സ്വഭാവത്തെ ഹനിക്കുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |