SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.53 PM IST

വീണ്ടും ഫേസ്ബുക്കിൽ വിമർശനം: സച്ചിദാനന്ദനെ സന്ദർശിച്ച് സി.പി.എം ജില്ലാ സെക്രട്ടറി

Increase Font Size Decrease Font Size Print Page
s

തൃശൂർ: തുടർഭരണം നല്ലതല്ലെന്ന പരാമർശത്തിന് പിന്നാലെ ഫേസ്ബുക്കിൽ വിമർശനം തുടർന്നതോടെ, കവിയും കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷനുമായ കെ. സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ സി.പി.എം. തൃശൂർ ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദറും സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചെരുവിലും വീട്ടിലെത്തി സച്ചിദാനന്ദനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ തിരഞ്ഞെടുപ്പ് ഉദ്ദേശിച്ചല്ല പരാമർശമെന്ന് സച്ചിദാനന്ദൻ പറഞ്ഞതെന്നും കേരളത്തിലെ ഇടതുമൂല്യം അറിയാത്ത ആളല്ല അദ്ദേഹമെന്നും അബ്ദുൾ ഖാദർ പറഞ്ഞു.

സച്ചിദാനന്ദൻ പാർട്ടി അംഗമല്ല. അദ്ദേഹത്തിന് വിമർശിക്കാൻ അവകാശമുണ്ടെന്നാണ് ഞങ്ങൾ കാണുന്നത്. കൂടിക്കാഴ്ച ഊഷ്മളമായിരുന്നു. അദ്ദേഹം പ്രിയപ്പെട്ട അദ്ധ്യാപകനുമാണ്. പാർട്ടി ജില്ലാ നേതൃത്വത്തിന് എപ്പോൾ വേണമെങ്കിലും അദ്ദേഹത്തെ കാണാം. വാർത്തകൾ താൻ ഉദ്ദേശിച്ചതലത്തിൽ അല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ വിവാദം അടഞ്ഞ അദ്ധ്യായമാണെന്നും അബ്ദുൾ ഖാദർ പറഞ്ഞു.


സൈബറിടത്തിൽ ആക്രമിക്കുന്നവർക്ക് മറുപടിയുമായാണ് ഇന്നലെ രാവിലെ ഫേസ്ബുക്കിൽ സച്ചിദാനന്ദൻ പ്രതികരിച്ചത്. മാർക്‌സിസ്റ്റ് തത്വചിന്തകൻ ജാക് റാൻസിയർ പറഞ്ഞ കാര്യങ്ങൾ സൈബർക്കൂട്ടങ്ങൾ ആഴത്തിൽ മനസിലാക്കിയിട്ടില്ല. റാൻസിയർ ജനാധിപത്യം മരിക്കുന്നതിനെക്കുറിച്ച് പുസ്തകമെഴുതിയിരുന്നു. അതിലെ, ചിന്തകളാണ് മാദ്ധ്യമങ്ങളോട് പങ്കുവച്ചത്.

കാണപ്പെടാത്തവരെ കാണണം, കേൾക്കപ്പെടാത്തവർക്ക് ശബ്ദം നൽകണം, ഇതാകണം മാർക്‌സിസം. പകരം നടക്കുന്നതോ, ദരിദ്രരെ കൂടുതൽ ദരിദ്രമാക്കുന്നു. അറ്റത്താക്കിയവരെ കൂടുതൽ അകറ്റുന്നു. മേൽമദ്ധ്യവർഗത്തെ തൃപ്തിപ്പെടുത്തുന്നത് മാർക്‌സിസത്തിന് ചേരില്ല. സൈബർ ലോകം വെർച്വൽ മൂഢസ്വർഗമാണ്. വാക്കുകളുടെ കാളയുദ്ധം മാത്രമാണവിടെ നടക്കുന്നതെന്നും സച്ചിദാനന്ദൻ കുറിച്ചു.

സ​ച്ചി​ദാ​ന​ന്ദ​ൻ​ ​എ​ന്നും
ഇ​ട​ത് ​ബ​ന്ധു:
ബി​നോ​യ് ​വി​ശ്വം


കൊ​ല്ലം​:​ ​ക​വി​ ​സ​ച്ചി​ദാ​ന​ന്ദ​ൻ​ ​പ​റ​ഞ്ഞ​തി​നെ​ ​ഗൗ​ര​വ​ത്തി​ൽ​ ​കാ​ണു​മെ​ന്ന് ​ബി​നോ​യ് ​വി​ശ്വം​ ​പ​റ​ഞ്ഞു.​ ​സ​ച്ചി​മാ​ഷ്-​ ​എ​ൽ.​ഡി.​എ​ഫ് ​യു​ദ്ധ​മു​ണ്ടാ​കി​ല്ല.​ ​അ​ദ്ദേ​ഹ​ത്തെ​ ​ശ​ത്രു​വാ​യി​ ​കാ​ണി​ല്ല.​ ​ഇ​ട​തു​പ​ക്ഷ​മാ​ണ് ​ശ​രി​യെ​ന്ന് ​എ​പ്പോ​ഴും​ ​ബോ​ദ്ധ്യ​മു​ള്ള​ ​ആ​ക്ടി​വി​സ്റ്റാ​ണ് ​അ​ദ്ദേ​ഹം.​ ​കേ​ര​ള​ത്തി​ൽ​ ​ര​ണ്ട് ​മു​ന്ന​ണി​ക​ളും​ ​മാ​റി​മാ​റി​ ​ഭ​രി​ക്കു​ന്ന​താ​ണ് ​ന​ല്ല​തെ​ന്ന​ ​സ​ച്ചി​ദാ​ന​ന്ദ​ന്റെ​ ​പ്ര​സ്താ​വ​ന​യെ​ക്കു​റി​ച്ചു​ള്ള​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ചോ​ദ്യ​ത്തോ​ട് ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​ബി​നോ​യ് ​വി​ശ്വം​ ​പ​റ​ഞ്ഞു.​ ​സ​ച്ചി​ദാ​ന​ന്ദ​ൻ​ ​ഇ​ട​തു​പ​ക്ഷ​ ​ബ​ന്ധു​വാ​ണ്.​ ​അ​ത്ത​രം​ ​ബ​ന്ധു​ക്ക​ൾ​ ​എ​ല്ലാ​ക്കാ​ര്യ​ത്തി​ലും​ ​ഞ​ങ്ങ​ളെ​ ​പു​ക​ഴ്ത്തി​യേ​ ​തീ​രു​വെ​ന്ന് ​ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.​ ​അ​വ​ർ​ക്ക് ​എ​ൽ.​‌​ഡി.​എ​ഫി​നെ​ക്കു​റി​ച്ച് ​വി​മ​ർ​ശ​നം​ ​ഉ​ണ്ടെ​ങ്കി​ൽ​ ​പ​റ​യ​ട്ടെ.​ ​ഇ​ട​തു​പ​ക്ഷം​ ​കാ​തു​പൊ​ത്തി​പ്പി​ടി​ക്കി​ല്ല.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.