
തിരുവനന്തപുരം: കേരളത്തിലെ യുവാക്കൾ വിദേശത്തേക്ക് ചേക്കേറുന്ന അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനടക്കം ഉന്നതവിദ്യാഭ്യാസ രംഗം പരിഷ്‌കരിക്കാൻ കർമ്മരേഖ തയ്യാറാക്കും. ദേശീയ ഗവേഷണ സമ്മേളനത്തിൽ ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സെമിനാറിലാണ് ആശയം രൂപപ്പെട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണത്തിൽ വിദേശ മലയാളി ഗവേഷകരെയും അദ്ധ്യാപകരെയും സജീവ പങ്കാളികളാക്കും.
അൽഷിമേഴ്സ് രോഗം ആരംഭത്തിൽ തന്നെ കണ്ടെത്താനും നിരീക്ഷിക്കാനും സഹായിക്കുന്ന രക്തത്തിലെ പ്രത്യേക മെറ്റബോളിക് സിഗ്‌നേച്ചറുകൾ സംബന്ധിച്ച പഠന റിപ്പോർട്ടും സമ്മേളനത്തിൽ അവതരിപ്പിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സെന്റർ ഫോർ ന്യൂറോ സയൻസിലെ ഡോ. അനീസ പി.എയാണ് ഇത് അവതരിപ്പിച്ചത്. കേരളത്തിലെ അൽഷിമേഴ്സ് രോഗികളിൽ നടത്തിയ ആദ്യ സമഗ്ര പ്ലാസ്മ മെറ്റബോളിക് പ്രൊഫൈലിംഗ് പഠനമാണിത്. രക്തപരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തുന്നത് ചികിത്സാച്ചെലവ് കുറയ്ക്കാൻ സഹായിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |