SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.57 PM IST

കോലിയക്കോട് എൻ.കൃഷ്ണൻനായർ സംസ്ഥാന സഹ. യൂണിയൻ ചെയർപേഴ്സൺ

Increase Font Size Decrease Font Size Print Page
krishnan

തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയൻ ചെയർപേഴ്സണായി കോലിയക്കോട്.എൻ.കൃഷ്ണൻ നായരെ വീണ്ടും തിരഞ്ഞെടുത്തു. സംസ്ഥാന സഹകരണ യൂണിയൻ ആസ്ഥാനത്തു നടന്ന പ്രഥമ ഭരണസമിതി യോഗത്തിൽ ഐകകണ്ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്.

മറ്റ് ഭരണ സമിതി അംഗങ്ങൾ: കെ.രാജഗോപാൽ (കൊല്ലം), പി. ആർ. പ്രസാദ് (പത്തനംതിട്ട), എ.ഡി.കുഞ്ഞച്ചൻ (ആലപ്പുഴ), കെ.എം. രാധാകൃഷ്ണൻ (കോട്ടയം), എം.ഐ. ബീരാസ് (എറണാകുളം), സതീഷ് ചന്ദ്രൻ (ഇടുക്കി), പി.ആർ. വർഗീസ് (തൃശൂർ), ഇ.എൻ.രവീന്ദ്രൻ (പാലക്കാട്), പി.ജ്യോതിബാസ് (മലപ്പുറം ) ,എൻ.കെ.രാമചന്ദ്രൻ (കോഴിക്കോട്), വി.വി.ബേബി (വയനാട്), ടി. അനിൽ (കണ്ണൂർ), അപ്പക്സ് സഹകരണ സംഘങ്ങളുടെ വിഭാഗം : കെ.കെ.ലതിക (കോഴിക്കോട്)എന്നിവരെ ജില്ലാതല പ്രതിനിധികളായും പി .ഗഗാറിൻ ( വയനാട് ),പി.ഗാനകുമാർ, സഹകരണ സ്ഥാപന ജീവനക്കാരുടെ പ്രതിനിധി ഷിബു.പി (കൊല്ലം ), വനിതാ വിഭാഗം:ലളിത ചന്ദ്രശേഖരൻ, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം: ഉഷ.എം ( കാസർകോട് )എന്നിവരെ കേരള ബാങ്ക് പ്രതിനിധികളായും തിരഞ്ഞെടുത്തു.

2016 ഒക്ടോബർ മുതൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനറായി സംസ്ഥാന സഹകരണ യൂണിയന്റെ ഭരണ നേതൃത്വത്തിൽ എത്തിയ കോലിയക്കോട് കൃഷ്ണൻനായർ ഇത് രണ്ടാം തവണയാണ് ചെയർപേഴ്സണാകുന്നത്. നിലവിൽ കേരള സഹകരണ ക്ഷേമനിധി ബോർഡ്, സഹകരണ എംപ്ലോയീസ് വെൽഫെയർ ബോർഡ്, സഹകരണ ഗ്യാരന്റി ഫണ്ട് ബോർഡ് എന്നിവയുടെ ഭരണസമിതി അംഗമാണ്. കേരള അഗ്രികൾച്ചറൽ കോ ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗൺസിൽ അംഗവും ദേശീയ സഹകരണ യൂണിയൻ ഗവേണിംഗ് കൗൺസിൽ അംഗവും സി.പി.എം മുൻ സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.