
കല്ലമ്പലം: നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിൽ ഹരിദ്വാറിൽ നിന്നുള്ള സന്യാസി സംഘം ദർശനം നടത്തി.തിരുനാവായ മഹാമഹ മഹോത്സവത്തിൽ പങ്കെടുത്ത് മടങ്ങിയ സന്യാസിമാരിൽ അഞ്ചംഗ സംഘമാണ് ദർശനത്തിനെത്തിയത്. ജുന അഘാട ക്യാബിനറ്റ് അംഗമായ മഹന്ത് സ്വാമി വിശ്വബാരാബ്രാതിയുടെ നേതൃത്വത്തിൽ രാമനാഥ് ഭാരതി,രാമൻ ഭാരതി, ഇറ്റലി സ്വദേശിയായ സ്വാധി ശിവാനി ഭാരതി, ലാൽസായി എന്നിവരാണ് ദർശനം നടത്തിയത്.
സംഘത്തെ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ കണ്ടുവരുന്നത് പോലെ കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ സന്യാസിമാരുടെയോ പണ്ഡിതൻമാരുടെയോ ആത്മീയ സേവനം ലഭ്യമല്ലെന്നും ഇത് വിശ്വാസികളുടെ ആത്മ സംഘർഷണത്തിനും വിഷമതകൾക്കും പരിഹാരം കാണുന്നതിന് അഭാവമാണെന്നും സന്യാസിവര്യന്മാർ അഭിപ്രായപ്പെട്ടു.തുടർന്ന് കവി ഓരനെല്ലൂർ ബാബു രചിച്ച 'നാവായിക്കുളത്തിന്റെ ഇതിഹാസം' എന്ന പുസ്തകം സംഘം ഏറ്റുവാങ്ങി.ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനും ക്ഷേത്രത്തെ കുറിച്ച് കൂടുതൽ മനസിലാക്കാനുമാണ് സംഘം ക്ഷേത്രത്തിലെത്തിയത്. ഒരുമണിക്കൂറോളം ക്ഷേത്രത്തിൽ തങ്ങിയ ശേഷമാണ് സംഘം മടങ്ങിയത്. ക്ഷേത്രത്തിലെത്തിയ ഭക്തർ സന്യാസിമാരിൽ നിന്നും അനുഗ്രഹം വാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |