
അമ്പലപ്പുഴ: 2024-25 വർഷത്തെ മികച്ച സേവനത്തിനുള്ള അംഗൻവാടി വർക്കർ അവാർഡ് നേടിയ കരുമാടി കളത്തിൽപ്പാലം 116-ാം നമ്പർ അങ്കണവാടി വർക്കർ കെ.പി.സൽമാ ദേശായിയെ വിവിധ സംഘടനകളുടെ നേതൃത്വൽ അനുമോദിച്ചു. അനുമോദന സമ്മേളനം തകഴി പഞ്ചായത്ത് പ്രസിഡന്റ് ഗീതാഞ്ജലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ആശ ഓമനക്കുട്ടൻ അദ്ധ്യക്ഷയായി .കരുമാടി മോഹനൻ ആദരിച്ചു.ദേശീയ മനുഷ്യാവകാശ സമിതി ജില്ലാ സെക്രട്ടറി ടി.സുരേഷ്, പ്രവാസി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി വി. ഉത്തമൻ അമ്പലപ്പുഴ, ചമ്പക്കുളം രാധാകൃഷ്ണൻ, ടാഗോർ കലാ കേന്ദ്രം സെക്രട്ടറി വി.ശ്യാംകുമാർ, ബൈജു നാറാണത്ത്, കുസുമം സോമൻ, ജസിമോൾ ജയിംസ്, കൃഷ്ണ പ്രീതി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |