SignIn
Kerala Kaumudi Online
Thursday, 05 March 2026 10.13 AM IST

അനായാസം ഓസ്‌ട്രേലിയ ! അയര്‍ലാന്‍ഡിനെ 67 റണ്‍സിന് തോല്‍പ്പിച്ചു

Increase Font Size Decrease Font Size Print Page
aus-won

കൊളംബോ: ട്വന്റി 20 ലോകകപ്പില്‍ ജയത്തോടെ തുടങ്ങി മുന്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ. അയര്‍ലാന്‍ഡിനെതിരെ 67 റണ്‍സിനായിരുന്നു ഓസീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഐറിഷ് മറുപടി 16.5 ഓവറില്‍ 115 റണ്‍സിന് അവസാനിച്ചു. ക്യാപ്റ്റന്‍ പോള്‍ സ്‌റ്റെര്‍ലിംഗ് ഒരു റണ്‍ നേടി നില്‍ക്കെ പരിക്കേറ്റ് പുറത്തായത് അയര്‍ലാന്‍ഡിന് തിരിച്ചടിയായി. 12 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഓസീസ് പേസര്‍ നേഥന്‍ എലീസ് ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഐറിഷ് ടീമിനായി എട്ടാം നമ്പറില്‍ ക്രീസിലെത്തി 41(29) റണ്‍സെടുത്ത ജോര്‍ജ് ഡോക്‌റെല്‍ ആണ് ടോപ് സ്‌കോറര്‍. റോസ് അഡെയിര്‍ 12(9), ഹാരി ടെക്ടര്‍ 0(3), വിക്കറ്റ് കീപ്പര്‍ ലോക്രന്‍ ടക്കര്‍ 24(27), കര്‍ട്ടിസ് കാംഫര്‍ 4(2), ബെഞ്ചമിന്‍ കാലിറ്റ്‌സ് 2(4), ഗാരേത് ഡെലാനി 11(12), മാര്‍ക്ക് അഡെയിര്‍ 12(6), ബാരി മക്കാര്‍ത്തി 2(4), മാത്യു ഹംഫ്‌റേയ്‌സ് പുറത്താകാതെ 3*(4) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് ആണ് നേടിയത്. മാര്‍ക്കസ് സ്റ്റോയിനിസ് 45(29) ആണ് ടോപ് സ്‌കോറര്‍. മാറ്റ് റെന്‍ഷാ 37(33), ജോഷ് ഇംഗ്ലിസ് 37(17), കാമറൂണ്‍ ഗ്രീന്‍ 21(11) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി. കൂപ്പര്‍ കനോലി 11*(8), സേവ്യര്‍ ബാര്‍ട്‌ലെറ്റ് 11*(6) എന്നിവര്‍ പുറത്താകാതെ നിന്നു.

TAGS: NEWS 360, SPORTS, SA VS AFG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.