SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.44 PM IST

യു.ഡി.എഫ് യാത്രയുടെ പേര് അടിയുഗ യാത്ര എന്നാക്കണം: ബിനോയ് വിശ്വം 

Increase Font Size Decrease Font Size Print Page
ldf-

വർക്കല:യു.ഡി.എഫ് നടത്തുന്ന യാത്രയുടെ പേര് അടിയുഗ യാത്ര എന്നാക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പരിഹാസം. എൽ.ഡി.എഫിന്റെ തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥക്ക് ജില്ലയിലെ അദ്യ സ്വീകരണം ഏറ്റുവാങ്ങി വർക്കലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്റെ ജാഥ കുറ്റ്യാടിയിൽ എത്തിയപ്പോൾ തന്നെ ആദ്യം സംസാരിക്കാൻ വിളിക്കാഞ്ഞതിനെ തുടർന്ന് വടകര എം.പി ഷാഫി പറമ്പിലിന്റെ പ്രതിഷേധവും തുടർന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ മറിഞ്ഞു വീണതിനെയും പരാമർശിച്ചായിരുന്നു ബിനോയ് വിശ്വത്തിന്റെ പരിഹാസം. യു.ഡി.എഫിന്റെ യാത്രയിൽ അവർക്ക് ഒന്നും പറയാനില്ല. ജനങ്ങളുടെ ജീവിതത്തെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും മിണ്ടുന്നില്ല. എൽ.ഡി.എഫിന് മൂന്നാം ഊഴവും ഉണ്ടാകും. അതിന്റെ പ്രതിഫലനം വികസന മുന്നേറ്റ യാത്രയിലൂടനീളം കാണുന്നുണ്ട്.എൽ.ഡി.എഫ് ഒറ്റക്കെട്ടാണ്. വിജയം ഉറപ്പാണ്. സി.പി.എം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

ഫോട്ടോ: എൽ.ഡി.എഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥക്ക് ജില്ലയിലെ അദ്യ സ്വീകരണം ഏറ്റുവാങ്ങി വർക്കലയിൽ ജാഥാക്യാപ്റ്റൻ ബിനോയ് വിശ്വം സംസാരിക്കുന്നു.സി.പി.എം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി എം.എൽ.എ, .സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് , സി.എസ്.സുജാത,പി.വസന്തം തുടങ്ങിയവർ സമീപം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.