
തൃശൂർ: സസ്യങ്ങൾ പരമ്പരാഗത ഔഷധാഹാര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനും മൂല്യവർദ്ധിതമാക്കി വിവിധ ആഹാരമായും സൗന്ദര്യവർദ്ധക വസ്തുക്കളാക്കിയും പാനീയങ്ങളാക്കിയും ഉപയോഗിക്കാമെന്ന ആശയം പങ്കുവെയ്ക്കാൻ സെമിനാർ നടത്തും. "ഔഷധസസ്യങ്ങളിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്പ്പന്നങ്ങളും സ്ത്രീകളുടെ തൊഴിൽ സാദ്ധ്യതകളും" എന്ന വിഷയത്തെ ആസ്പദമാക്കി ഔഷധസസ്യ ബോർഡിന്റെയും അന്തർദേശീയ പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇന്റർനാഷണലിന്റെയും ആഭിമുഖ്യത്തിൽ 19ന് ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിലാണ് സെമിനാർ. ഔഷധസസ്യങ്ങളിൽ നിന്നുള്ള മൂല്യ വർദ്ധിത വസ്തുക്കളുടെ നിർമ്മാണം സ്ത്രീകൾക്ക് സ്വയം തൊഴിലിലേക്കുള്ള വഴിയാണെന്ന് ഓയിസ്ക പ്രസിഡൻ്റ് ഡോ. കെ.എസ്. രജിതൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഡോ. കെ. എസ്. രജിതൻ, ഔഷധി പഞ്ചകർമ്മ ആശുപത്രി- 22, 9447252678 ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
