SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.33 PM IST

പാക് പ്രതിരോധ മന്ത്രി പാർലമെന്റിൽ: 'പാകിസ്ഥാനെ യു.എസ് ടോയ്‌ലറ്റ് പേപ്പർ പോലെ വലിച്ചെറിഞ്ഞു"

Increase Font Size Decrease Font Size Print Page
pic

ഇസ്ലാമാബാദ്: യു.എസ് അവരുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ നേടാൻ പാകിസ്ഥാനെ ചൂഷണം ചെയ്തെന്നും ആവശ്യം കഴിഞ്ഞപ്പോൾ ടോയ്‌ലറ്റ് പേപ്പർ പോലെ വലിച്ചെറിഞ്ഞെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാർലമെന്റിൽ സംസാരിക്കുമ്പോഴായിരുന്നു പരാമർശം. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട് യു.എസിന് പാകിസ്ഥാനുമായി നിലനിന്നിരുന്ന മുൻകാല അടുപ്പത്തെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രസ്താവന. പാകിസ്ഥാന്റെ ഭീകരവാദ ചരിത്രം രാജ്യത്തെ മുൻകാല ഏകാധിപതികൾക്ക് സംഭവിച്ച തെറ്റാണെന്നും ആസിഫ് പറഞ്ഞു.

'നാം നമ്മുടെ ചരിത്രം നിഷേധിക്കുന്നു. നമ്മുടെ തെറ്റുകൾ അംഗീകരിക്കുന്നില്ല. രണ്ട് അഫ്ഗാൻ യുദ്ധങ്ങളിൽ പാകിസ്ഥാൻ പങ്കാളിയായത് തെറ്റായിപ്പോയി. ഇന്ന് രാജ്യം നേരിടുന്ന ഭീകരവാദം കഴിഞ്ഞകാല തെറ്റുകളുടെ തിരിച്ചടിയാണ്. നമുക്കുണ്ടായ നഷ്ടങ്ങൾ നികത്താനാകില്ല. യുദ്ധങ്ങളെ ന്യായീകരിക്കുന്ന തരത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പോലും മാറ്റിമറിക്കപ്പെട്ടു. അതിലെ പ്രത്യയശാസ്ത്രപരമായ മാറ്റങ്ങൾ ഇന്നും ഉറച്ചുനിൽക്കുന്നു " - ആസിഫ് കൂട്ടിച്ചേർത്തു.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY