SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.42 PM IST

ഒരായുസിൽ എത്ര തവണ നിങ്ങൾക്ക് പ്രണയിക്കാം? ഒന്നുമാത്രമല്ല എന്ന് ഉത്തരം

Increase Font Size Decrease Font Size Print Page

ai-image

ന്യൂയോർക്ക്: സിനിമയിലും നോവലുകളിലും കാണുന്നപോലെ ഒരായുസിൽ ഒരാളോട് മാത്രം തോന്നുന്ന ഒന്നല്ല പ്രണയം. മിക്ക ആളുകളും ജീവിതത്തിൽ രണ്ട് തവണയെങ്കിലും തീവ്രമായ പ്രണയത്തിലൂടെ കടന്നുപോകുന്നുണ്ടെന്നാണ് സർവേ വെളിപ്പെടുത്തുന്നത്. പതിനായിരത്തിലധികം അവിവാഹിതരായ ആളുകൾക്കിടയിൽ നടത്തിയ സർവേയിലാണ് പ്രണയത്തെക്കുറിച്ചുള്ള രസകരമായ വിവരങ്ങൾ പുറത്തുവന്നത്. 18 മുതൽ 99വയസുവരെയുള്ളവരിലാണ് സർവേ നടത്തിയത്.

സർവേയിൽ പങ്കെടുത്തവരിൽ 30.3 ശതമാനം പേരും തങ്ങൾ രണ്ട് തവണ തീവ്രമായി പ്രണയിച്ചിട്ടുണ്ടെന്ന് സമ്മതിക്കുന്നു. 27.8 ശതമാനം പേർക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് പ്രണയം തോന്നിയത്. 11 ശതമാനം ആളുകൾ നാലോ അതിലധികമോ തവണ പ്രണയത്തിലായിട്ടുണ്ട്. എന്നാൽ 14ശതമാനം പേർ തങ്ങൾ ഇതുവരെ തീവ്രമായ പ്രണയം അനുഭവിച്ചിട്ടില്ലെന്നും വെളിപ്പെടുത്തുന്നു. 'പ്രണയത്തെക്കുറിച്ച് നമ്മൾ എപ്പോഴും സംസാരിക്കാറുണ്ടെങ്കിലും, ഒരായുസിൽ ഇത് എത്ര തവണ സംഭവിക്കുന്നു എന്ന് പരിശോധിക്കുന്ന ആദ്യത്തെ പഠനമാണിതെന്നാണ് ഇതിനുപിന്നിൽ പ്രവർത്തിച്ച ഗവേഷകയായ ഡോ. അമാൻഡ ഗസൽമാൻ വ്യക്തമാക്കുന്നത്.


പ്രായം കൂടുന്തോറും പ്രണയാനുഭവങ്ങളുടെ എണ്ണത്തിലും വർദ്ധനവ് കാണപ്പെടുന്നുണ്ട്. 'സോൾമേറ്റ്' എന്നത് ഒരാൾ മാത്രമായിരിക്കുമെന്ന പരമ്പരാഗത വിശ്വാസത്തിന് വിരുദ്ധമായി, മനുഷ്യർക്ക് ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ത വ്യക്തികളോട് തീവ്രമായ അനുരാഗം തോന്നാമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് പ്രണയമെന്നിരിക്കെ, അത് ജീവിതത്തിൽ എത്ര തവണ സംഭവിക്കുന്നു എന്നത് വ്യക്തികളുടെ സാമൂഹിക സാഹചര്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.

TAGS: LOVE, PARTNER, LIVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY