SignIn
Kerala Kaumudi Online
Saturday, 14 February 2026 3.52 AM IST

ജെഇഇ മെയിൻ ഫലപ്രസിദ്ധീകരണം നീട്ടി; പുതുക്കിയ തീയതി പ്രഖ്യാപിച്ചു

Increase Font Size Decrease Font Size Print Page

exam

ന്യൂഡൽഹി: ജെഇഇ മെയിൻ ഒന്നാം സെഷൻ പരീക്ഷയുടെ ഫലപ്രഖ്യാപനം നീട്ടി. ഫെബ്രുവരി 12ന് ഫലം വരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പുതുക്കിയ തീയതി പ്രകാരം ഫെബ്രുവരി 16നാകും ഫലം പ്രസിദ്ധീകരിക്കുന്നതെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.

ഫലം പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ പരീക്ഷാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ nta.ac.in, jeemain.nta.nic.in എന്നിവ വഴി മാർക്കുകളും കട്ട് ഓഫ് വിവരങ്ങളും പരിശോധിക്കാം. രാജ്യത്തെ വിവിധ ഐഐടി, എൻഐടി ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലെ ബി.ഇ/ ബി.ടെക്, ബി.ആർക്ക് പ്രവേശനത്തിനുള്ള മാനദണ്ഡമാണ് ജെഇഇ മെയിൻ സ്‌കോർ. 13.5 ലക്ഷത്തിലധികം പേരാണ് ഫലത്തിനായി കാത്തിരിക്കുന്നത്.

അന്തിമ ഉത്തരസൂചിക

ജെഇഇ മെയിൻസ് അന്തിമ ഉത്തരസൂചിക ഇതുവരെ പുറത്തിറക്കിയിട്ടില്ല. പ്രൊവിഷണൽ ഉത്തരസൂചികയിലുള്ള പരാതികൾ പരിശോധിച്ച ശേഷം എൻടിഎ ഉടൻ തന്നെ അന്തിമ ഉത്തരസൂചിക പുറത്തിറക്കും. ഫെബ്രുവരി ആറിനായിരുന്നു പരാതികൾ സമർപ്പിക്കാനുള്ള അവസാന തീയതി.

പ്രതീക്ഷിക്കുന്ന യോഗ്യതാ മാർക്ക്?

ജനറൽ വിഭാഗത്തിന് 93.5 നും 95 നും ഇടയിലാണ് കട്ട് ഓഫ് പ്രതീക്ഷിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇഡബ്ല്യുഎസ്) ഇത് 80നും 82നും ഇടയിലും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് 79നും 81നും ഇടയിലുമാണ് പ്രതീക്ഷിക്കുന്നത്. പട്ടികജാതി (എസ്‌സി) വിഭാഗത്തിന് 61 നും 63 നും ഇടയിലും പട്ടികവർഗ (എസ്‌ടി) വിഭാഗത്തിന് 47.5നും 50നും ഇടയിലും ആയിരിക്കും കട്ട് ഓഫ് പ്രതീക്ഷിക്കുന്നത്.

പുനർമൂല്യനിർണയം

പരീക്ഷാ ഫലത്തിന്റെ പുനർമൂല്യ നിർണയത്തിനോ പുനഃപരിശോധനയ്‌ക്കോ ഉള്ള അപേക്ഷകൾ സ്വീകരിക്കില്ലെന്ന് എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്.

നടപടിക്രമങ്ങൾ

പരീക്ഷയിൽ ക്രമക്കേട് കാണിച്ചവരുടെയോ അനുവദിച്ച സെന്ററിൽ അല്ലാതെ പരീക്ഷ എഴുതിയവരുടെയോ ഫലം പ്രസിദ്ധീകരിക്കില്ല.

TAGS: NEWS 360, NATIONAL, NATIONAL NEWS, RESULT, JEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.