SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.11 PM IST

സഞ്ജു സാംസണ് ഇന്ന് ലോകകപ്പ് അരങ്ങേറ്റം; നമീബിയക്ക് എതിരെ ഇന്ത്യക്ക് ബാറ്റിംഗ്

Increase Font Size Decrease Font Size Print Page
sanju-samson

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ മലയാളി താരം സഞ്ജു സാംസണ് അരങ്ങേറ്റം. നമീബിയക്കെതിരായ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടിരിക്കുകയാണ് താരം. സ്ഥിരം ഓപ്പണര്‍ അഭിഷേക് ശര്‍മ്മ ശാരീരിക അസ്വസ്ഥതകള്‍ കാരണം കളിക്കാത്തതാണ് സഞ്ജുവിന് നറുക്ക് വീഴാന്‍ കാരണം. മത്സരത്തില്‍ ടോസ് നേടിയ നമീബിയ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു.

അമേരിക്കയ്ക്ക് എതിരെയുള്ള മത്സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. അഭിഷേക് ശര്‍മ്മയ്ക്ക് പകരം സഞ്ജു സാംസണും മുഹമ്മദ് സിറാജിന് പകരം ജസ്പ്രീത് ബുംറയും ടീമില്‍ എത്തിയിട്ടുണ്ട്.

അതേസമയം, ഓപ്പണിംഗ് ബാറ്ററായിട്ടാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെങ്കിലും വിക്കറ്റിന് പിന്നില്‍ ഇഷാന്‍ കിഷന്‍ തന്നെയാകുമെന്നാണ് ടീം ഷീറ്റിലുള്ളത്. ലോകകപ്പിന് മുമ്പ് ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ മോശം പ്രകടനമാണ് സഞ്ജുവിന് പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടമാക്കിയത്.

ഇന്ത്യന്‍ ടീം: സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ

നമീബിയ ടീം: ലോറന്‍ സ്റ്റീന്‍കാംപ്, ജാന്‍ ഫ്രൈലിങ്ക്, ജാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റണ്‍, ജെറാഡ് ഇറാസ്മസ് (ക്യാപ്റ്റന്‍), ജെജെ സ്മിത്, സെയ്ന്‍ ഗ്രീന്‍ (വിക്കറ്റ് കീപ്പര്‍), റൂബന്‍ ട്രംപിള്‍മാന്‍, മലാന്‍ ക്രൂഗര്‍, ബെര്‍ണാഡ് ഷോലിറ്റ്‌സ്, ബെന്‍ ഷിക്കോംഗോ, മാക്‌സ് ഹെയ്ന്‍കോ

TAGS: NEWS 360, SPORTS, IND VS NAM, SANJU SAMSON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY