
മാത്യു തോമസ്, ദേവിക സഞ്ജയ്, ജഗദീഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ലാൽ രാമചന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന സുഖമാണോ സുഖമാണ് എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ടീസർ റിലീസ് ചെയ്തു. രസകരമായ ഫാമിലി എന്റർടെയ്നറായിരിക്കും സുഖമാണോ സുഖമാണ്. ഇന്ന് ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ചിത്രത്തിൽ സ്ഫടികം ജോർജ്, കുടശനാട് കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ, ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് എന്നിവരാണ് മറ്റ് താരങ്ങൾ.
ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനാനയാണ് നിർമ്മാണം . ഓവർസീസ് വിതരണാവകാശം പ്ലോട്ട് പിക്‌ചേഴ്‌സിനാണ്. ലൂസിഫര്‍ മ്യൂസിക്കിന് ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കി. ഛായാഗ്രഹണം : ടോബിൻ തോമസ്, എഡിറ്റർ : അപ്പു ഭട്ടതിരി, സംഗീതം : നിപിൻ ബെസെന്റ്, കോ പ്രൊഡ്യൂസർ: ഗരിമ വോഹ്ര,അസോസിയേറ്റ് പ്രൊഡ്യൂസർ : അർച്ചിത് ഗോയൽ, ഹെഡ് ഓഫ് പ്രൊഡക്ഷൻസ് : രാകേന്ത് പൈ, പി .ആർ. ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
