SignIn
Kerala Kaumudi Online
Tuesday, 21 April 2026 4.30 PM IST

സംസ്ഥാനങ്ങൾക്ക് ഫണ്ട് നിഷേധിച്ചിട്ടില്ല: നിർമ്മല

Increase Font Size Decrease Font Size Print Page
e

ന്യൂഡൽഹി: കേന്ദ്ര ബഡ്‌ജറ്റിൽ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട വിഹിതം നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ രാജ്യസഭയിൽ കേന്ദ്ര ബഡ്‌ജറ്റ് ചർച്ചയ്‌ക്ക്

മറുപടിയായി പറഞ്ഞു. പൗരന്മാരുടെ കഠിനാധ്വാനത്തിന്റെ ഫലമായ കേന്ദ്ര ഫണ്ട് സൗജന്യമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നിരവധി ക്ഷേമ പദ്ധതികളിൽ ചെലവ് ചുരുക്കലിനായി സംസ്ഥാനങ്ങൾക്ക് ഫണ്ട് നിഷേധിച്ചെന്ന പ്രതിപക്ഷ ആരോപണം തള്ളിയാണ് മന്ത്രിയുടെ വിശദീകരണം. സർക്കാർ പദ്ധതികൾക്കായുള്ള ചെലവുകൾ താരതമ്യം ചെയ്യുമ്പോൾ, 10 വർഷത്തിനിടെ 14 സാമൂഹിക മേഖലാ പദ്ധതികളിൽ ചെലവഴിക്കാതെ ബാക്കി വന്നത് 37,000 കോടി രൂപ മാത്രമാണ്. യു.പി.എ ഭരണകാലത്ത് ഇത് 94,000 കോടി രൂപയായിരുന്നു.സമ്പദ്‌ വ്യവസ്ഥ വരേണ്യ വർഗത്തിന് മാത്രമുള്ളതല്ല; മധ്യവർഗവും വികസിക്കുകയാണ്. 2013-14 നും 2024-25 നും ഇടയിൽ നികുതിദായകരുടെ എണ്ണം 5.26 കോടിയിൽ നിന്ന് 12.13 കോടിയായി ഉയർന്നു. 11 വർഷത്തിനിടെ, ആദായനികുതി അടയ്ക്കുന്നവർ ഇരട്ടിയായി.

കേരളം കുറ്റകൃത്യങ്ങളുടെ

കേന്ദ്രം

ബഡ്‌‌ജറ്റിൽ അവഗണനയെന്ന കേരള എംപിമാരുടെ ആവലാതിക്ക് ലോക്‌സഭയിൽ മറുപടി പറഞ്ഞ മന്ത്രി, വ്യവസായങ്ങളെ ആകർഷിക്കാൻ കേരള സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും കുറ്റകൃത്യങ്ങൾ പെരുകുകയാണെന്നും വിമർശിച്ചു.എൽ.ഡി.എഫ് സർക്കാരിന്റെ അനാസ്ഥ മൂലം നിക്ഷേപങ്ങൾ കുറയുന്നു. 3500 കോടിയുടെ നിക്ഷേപം അടുത്തിടെ കേരളത്തിൽ നിന്ന് ഒരു വ്യവസായി പിൻവലിച്ചു. കേരളത്തിൽ 399 സഹകരണ സൊസൈറ്റികളിലെ തട്ടിപ്പ് പുറത്തു വന്നു. 125 രാഷ്‌ട്രീയ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്‌തു. 13 കൊലപാതകങ്ങൾ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ കാലത്താണ്. ആദിവാസി, പട്ടിക വിഭാഗങ്ങൾക്കെതിരായ

ആക്രമണങ്ങളിൽ ആറു ശതമാനം വർദ്ധനയുണ്ടായി

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.