SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.27 PM IST

ഇമ്രാൻ ഖാന്റെ ആരോഗ്യനില മോശം

Increase Font Size Decrease Font Size Print Page
pic

ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ പാർട്ടി (പാകിസ്ഥാൻ തെഹ്‌രീക് - ഇ - ഇൻസാഫ് ) നേതാവുമായ ഇമ്രാൻ ഖാന്റെ (73) ആരോഗ്യനില മോശമെന്ന് റിപ്പോർട്ട്. ഇമ്രാന്റെ വലതു കണ്ണിന്റെ 85 ശതമാനം കാഴ്ചയും നഷ്ടമായെന്ന് സുപ്രീം കോടതി നിയോഗിച്ച അഭിഭാഷകൻ സൽമാൻ സഫ്ദാർ അറിയിച്ചു.

കണ്ണിന്റെയുള്ളിൽ രക്തം കട്ടപിടിച്ചെന്നും ജയിൽ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്നും സൽമാൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇമ്രാനെ അടിയന്തര പരിശോധനയ്ക്ക് വിധേയമാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. ഇമ്രാനെ, അദ്ദേഹത്തിന്റെ മക്കളുമായി സംസാരിക്കാൻ അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.

വിവിധ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് 2023 ആഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ് ഇമ്രാൻ.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY