SignIn
Kerala Kaumudi Online
Saturday, 14 February 2026 8.23 PM IST

കാമുകന്റെ പെൺസുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തി യുവതി; പ്രണയപ്പകയെന്ന് പൊലീസ്, രണ്ട് പേർ പിടിയിൽ

Increase Font Size Decrease Font Size Print Page
shifa-shaikh

മുംബയ്: കാമുകന്റെ 19വയസുള്ള പെൺസുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തി യുവതി. മുംബയ് ശിവാജി നഗർ സ്വദേശിനി ഷിഫ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ ശിവാജി നഗറിലെ ഫുർഖാനിയ മസ്ജിദിന് സമീപം പട്ടാപ്പകലാണ് സംഭവം. സംഭവത്തിൽ 25കാരിയും കാമുകനായ 23കാരനെയും മുംബയ് പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന് 12മണിക്കൂറിനുള്ളിലാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്. പ്രണയപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രതികളുടെ ചിത്രങ്ങൾ പുറത്തുവന്നെങ്കിലും ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഒരു യുവതി ഫോണിൽ വിളിച്ചതനുസരിച്ചാണ് ഷിഫ വീട്ടിൽ നിന്ന് ഇറങ്ങിയത്. മസ്ജിദ് പരിസരത്ത് യുവതിയും ഷിഫയും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും തുടർന്ന് യുവതി ഷിഫയ്ക്കു നേരെ വെടിയുതിർക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. തൊട്ടരികിൽ നിന്നാണ് യുവതി ഷിഫയുടെ മുഖത്തേക്ക് വെടിയുതിർത്തതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കവിളിലൂടെ തുളച്ചുകയറിയ വെടിയുണ്ട തലയോട്ടിയിൽ തറച്ചുനിൽക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ ഷിഫയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളനുസരിച്ചാണ് ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടിയത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.

TAGS: CASE DIARY, CRIMENEWS, MUMBAI, LATESTNEWS, SHOTDEAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.