SignIn
Kerala Kaumudi Online
Saturday, 14 February 2026 12.39 AM IST

ഡ്രൈവിംഗ് സ്‌കൂളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന

Increase Font Size Decrease Font Size Print Page

കഴക്കൂട്ടം: അനധികൃതമായി പ്രവർത്തിച്ച ഡ്രൈവിംഗ് സ്‌കൂളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷന് എതിർവശത്തെ ദേവി മോട്ടോർ ഡ്രൈവിംഗ് സ്‌കൂളിൽ കഴക്കൂട്ടം ജോയിന്റ് ആർ.ടി.ഒ വേണുകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ പഠിതാക്കളുടെ പാസ്‌പോർട്ട് ഉൾപ്പെടെ അനധികൃതമായി സൂക്ഷിച്ചിരുന്ന നിരവധി രേഖകൾ പിടിച്ചെടുത്തു.

ഡ്രൈവിംഗ് സ്‌കൂൾ നടത്താൻ ആവശ്യമായ ലൈസൻസോ അനുമതിയോ സ്ഥാപനത്തിന് ഉണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. പഠിതാക്കളിൽ നിന്നും വൻതുക ഫീസും അസൽ രേഖകളും കൈവശപ്പെടുത്തിയ ശേഷം ഇവർക്ക് കൃത്യമായ പരിശീലനം നൽകാതെ വഞ്ചിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പാസ്‌പോർട്ടുകൾ ഉൾപ്പെടെയുള്ള രേഖകൾ അനധികൃതമായി സൂക്ഷിച്ച സാഹചര്യത്തിൽ തുടരന്വേഷണത്തിനായി കേസ് പൊലീസിന് കൈമാറി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ വിനോദ് ജെ.എൻ,രാജ്കുമാർ കെ.എസ്,ഉദ്യോഗസ്ഥരായ ലൈജു,മനു,പ്രവീൺ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

TAGS: CASE DIARY, CRIMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.