ദിവസങ്ങൾക്ക് മുൻപ് മാത്രം അണലിയെ കിട്ടിയ വീട്ടിൽ ഇന്ന് വീണ്ടും പാമ്പിനെ കണ്ടിരിക്കുകയാണ്. എട്ടു ദിവസത്തിനിടയിൽ രണ്ടാം തവണയാണ് വാവ സുരേഷ് ആ വീട്ടിലെത്തിയത്. നേരത്തെ നായയുടെ കുരകേട്ട് വീട്ടുടമ നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. പഴയ കുളിമുറിക്കകത്ത് സാധനങ്ങൾ കൂട്ടിവച്ചിരിക്കുന്നതിനിടയിലേക്കാണ് പാമ്പ് കയറിപ്പോയത്. മുൻപ് ഒരു കൂറ്റൻ ആൺ അണലിയെയാണ് ഇവിടെനിന്ന് പിടികൂടിയത്.

പാമ്പിനെ കണ്ട സ്ഥലത്ത് തിരച്ചിൽ തുടങ്ങിയപ്പോൾ ഹെൽമെറ്റിനകത്ത് ഇരുന്ന അണലിയെ കണ്ടെത്തി. ഒരു കൂറ്റൻ പെണ്ണണലിയായിരുന്നു അത്. അഞ്ചരയടിയോളം നീളമുള്ള ഒത്ത വണ്ണമുള്ള പെൺ അണലിയെ വാവ പുറത്തേക്കെത്തിച്ചു. ഇതിനിടയിലാണ് ഏവരെയും ഞെട്ടിച്ച് അണലി വാവ സുരേഷിന്റെ കാലിൽ കടിച്ചു.ഭയാനകമായ ആ ദൃശ്യങ്ങളുമായി 'സ്‌നേക്ക് മാസ്റ്ററിന്റെ' പുതിയ എപ്പിസോഡ് കാണാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |