
തൃശൂർ: വീട്ടിനുള്ളിലെ ടോയ്ലെറ്റിൽ നിന്ന് രണ്ടരവയസുകാരന് പാമ്പുകടിയേറ്റു. വാണിയമ്പാറയിൽ ശ്യാം പീറ്ററിന്റെ മകൻ ആദമിനാണ് ഇന്നലെ രാവിലെ കടിയേറ്റത്. ശംഖുവരയൻ പാമ്പാണെന്ന് ആദ്യം കരുതിയെങ്കിലും വിഷമില്ലാത്ത വെള്ളിവരയൻ ഇനത്തിൽപെട്ട പാമ്പാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ആദം തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ഞായറാഴ്ച തൃശൂർ കോടാലിയിൽ തലയിണയ്ക്കടിയിലെ പാമ്പിന്റെ കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ടുവയസുകാരൻ മരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |