SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.09 PM IST

ഒ.ടി.പി തട്ടിപ്പിനെതിരെ എ.ഐ സംരക്ഷണം ഒരുക്കി എയർടെൽ

Increase Font Size Decrease Font Size Print Page
airtel

കൊച്ചി : സ്പാമിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഒറ്റത്തവണ പാസ് വേഡുമായി(ഒ.ടി.പി) ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പുകളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് നൂതനമായ എ.ഐ അധിഷ്ഠിത തട്ടിപ്പ് ജാഗ്രത സംവിധാനം അവതരിപ്പിച്ച് എയർടെൽ. ഓൺലൈൻ ഡെലിവറി പോലുള്ള ദൈനംദിന സേവനങ്ങൾക്കായുള്ള ഒ.ടി.പികൾ തട്ടിപ്പുകാർ ചൂഷണം ചെയ്യുന്നതിലൂം ഉപഭോക്താക്കളുടെ അക്കൗണ്ടിലെ പണം നഷ്‌ടപ്പെടുന്നതിനും തടയിടാൻ ഈ സംവിധാനം സാധിക്കും.

എ.ഐ അധിഷ്ഠിത ഇന്റലിജൻസും മനുഷ്യരുടെ വിവേചനബുദ്ധിയും ചേർന്നുള്ള ശക്തമായ കൂട്ടുകെട്ട് ഉപഭോക്താക്കൾക്ക് ചിന്തിക്കാനും വെരിഫൈ ചെയ്യാനും അവരുടെ സുരക്ഷയ്ക്ക് നിയന്ത്രണം നൽകാനും നിർണ്ണായക സമയം നൽകുന്നു . എയർടെല്ലിനെ സുരക്ഷിതമായ നെറ്റ്‌വർക്ക് ആക്കുകയെന്ന ദൗത്യത്തിലാണ് പുതിയ സംവിധാനം ഒരുക്കുന്നതെന്ന് എയർടെൽ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ശാശ്വത് ശർമ്മ പറഞ്ഞു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY