SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.59 PM IST

പണം വാങ്ങിക്കോളൂ വോട്ട് വിസിലിന് :വിജയ്

Increase Font Size Decrease Font Size Print Page
ss

സേലം: 'പണം വാങ്ങിക്കോളൂ, പക്ഷേ വോട്ട് ചെയ്യുമ്പോൾ വിസിൽ മുഴക്കൂ..." ഇന്നലെ സേലത്ത് നടന്ന പ്രചാരണയോഗത്തിൽ ടി.വി.കെ പ്രസിഡന്റ് വിജയ് ആഹ്വാനം ചെയ്തു. ഡിഎംകെയെ 'തിന്മ"യാണെന്നും ജനങ്ങൾക്ക് പണം നൽകി വോട്ട് വാങ്ങാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പറഞ്ഞു.

തമിഴ്നാട്ടിൽ വോട്ടിന് പണം നൽകുന്ന സംസ്‌കാരം അവസാനിക്കണം. വോട്ടുകൾ വിലയ്ക്ക് വാങ്ങാൻ ആർക്കും അവകാശമില്ല.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 'കലൈഞ്ജർ മഗളിർ ഉറിമൈ തൊഗൈ തിട്ടം' വഴി ഗുണഭോക്താക്കളായ സ്ത്രീകൾക്ക് അയ്യായിരം രൂപ വീതം വിതരണം ചെയ്തതിനെ വിമർശിക്കുന്നതായിരുന്നു വിജയ്‌യുടെ വാക്കുകൾ.

തിരഞ്ഞെടുപ്പ് പ്രലോഭനങ്ങളിൽ വീഴരുത്. ഞാൻ രാഷ്ട്രീയത്തിലേക്ക് വന്നത് വോട്ട് തേടിയല്ല, നീതി തേടിയാണ്. തമിഴ്നാട്ടിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ് ലക്ഷ്യം. അഴിമതിയിലാണ് ഡി.എം.കെയ്ക്ക് അനുഭവപരിചയം. എനിക്ക് അഴിമതിയിൽ അനുഭവപരിചയമില്ല. എന്നാൽ ജനങ്ങൾക്ക് നല്ല ഭരണം നൽകാൻ അറിയാം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നത് ഡിഎംകെ സർക്കാരിന്റെ പരാജയമാണെന്നും വിജയ് ചൂണ്ടിക്കാട്ടി. റാലിക്ക് പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തന്നെ തടയാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

റാലി അനുവദിക്കാതെ 5,000 പേർ പങ്കെടുക്കുന്ന പൊതുസമ്മേളനം മാത്രമാണ് ടി.വി.കെയ്ക്ക് പൊലീസ് അനുവദിച്ചത്. റാലിക്കു വേണ്ടി തയ്യാറാക്കിയ വാഹനത്തിലാണ് വിജയ് വേദിയിൽ എത്തിയത്. സംസാരിച്ചതും വാഹനത്തിനു മുകളിൽ നിന്നാണ്.

ടി.​വി.​കെ​ ​സ​മ്മേ​ള​നം:
കു​ഴ​ഞ്ഞു​ ​വീ​ണ് ​ഒ​രു​ ​മ​ര​ണം

ചെ​ന്നൈ​:​ ​ടി.​വി.​കെ​യു​ടെ​ ​സേ​ലം​ ​സ​മ്മേ​ള​ന​ത്തി​ന് ​എ​ത്തി​യ​ ​യു​വാ​വ് ​കു​ഴ​ഞ്ഞു​ ​വീ​ണു​ ​മ​രി​ച്ചു.​ ​ക​ടു​ത്ത​ ​വെ​യി​ലി​ൽ​ ​നി​ര​വ​ധി​ ​പേ​ർ​ ​കു​ഴ​ഞ്ഞു​ ​വീ​ഴു​ക​യും​ ​ചെ​യ്തു.
വ​ർ​ഷ​ങ്ങ​ളാ​യി​ ​സേ​ല​ത്ത് ​കു​ടും​ബ​സ​മേ​തം​ ​ക​ഴി​യു​ന്ന​ ​മ​ഹാ​രാ​ഷ്ട്ര​ ​സ്വ​ദേ​ശി​യാ​യ​ ​സൂ​ര​ജാ​ണ് ​(37​)​ ​മ​രി​ച്ച​ത്.​ഈ​ ​യോ​ഗ​ത്തി​ൽ​ ​ക​സേ​ര​ക​ൾ​ ​ഇ​ട്ടി​രു​ന്നി​ല്ല.​ ​മൂ​ന്ന് ​മ​ണി​ക്കൂ​റി​ല​ധി​കം​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ക​ത്തു​ന്ന​ ​വെ​യി​ലി​ൽ​ ​നി​ൽ​ക്കേ​ണ്ടി​ ​വ​ന്നു​വെ​ന്നാ​ണ് ​പ​രാ​തി.​ ​ബോ​ധ​ര​ഹി​ത​നാ​യി​ ​വീ​ണ​ ​സൂ​ര​ജി​നെ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​സെ​പ്തം​ബ​ർ​ 27​ന് ​ക​രൂ​രി​ൽ​ ​വി​ജ​യ് ​പ​ങ്കെ​ടു​ത്ത​ ​റാ​ലി​ക്കി​ടെ​യു​ണ്ടാ​യ​ ​തി​ക്കി​ലും​ ​തി​ര​ക്കി​ലും​ 41​ ​പേ​ർ​ ​മ​രി​ക്കു​ക​യും​ 60​ലേ​റെ​ ​പേ​ർ​ക്ക് ​പ​രി​ക്കേ​ൽ​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​ഈ​ ​സം​ഭ​വ​ത്തി​നു​ ​ശേ​ഷ​മാ​ണ് ​വി​ജ​യ് ​പ​ങ്കെ​ടു​ക്കു​ന്ന​ ​പ​രി​പാ​ടി​ക​ൾ​ക്ക് ​ക​ർ​ശ​ന​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​പൊ​ലീ​സ് ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്.​ ​ക​രൂ​ർ​ ​ദു​ര​ന്ത​ത്തി​ൽ​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണം​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.