
നക്ഷത്രഫലം
2026 ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 22 വരെ
അശ്വതി
കുടുംബസൗഖ്യം കൈവരും. ഈശ്വരാനുഗ്രഹത്താൽ വലിയ വിഷമങ്ങളെ ലഘൂകരിക്കാൻ സാധിക്കും. ബിസിനസ്സിൽ അഭിവൃദ്ധിയുണ്ടാകും. കർഷകർക്ക് അനുകൂലസമയമാണ്. നൂതന ഗൃഹനിർമ്മാണത്തിന് യോഗമുണ്ട്. സർക്കാർ ജോലിയുളളവർക്ക് സാമ്പത്തികം മെച്ചമുണ്ടാകും. ശുഭദിനം ബുധൻ.
ഭരണി
വളരെക്കാലമായി ആഗ്രഹിച്ചു കൊണ്ടിരുന്ന കാര്യം സാധിക്കും. വ്യവസായത്തിൽ അഭിവൃദ്ധിയുണ്ടാകും. സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കാനിടയുണ്ട്. പല കാര്യങ്ങൾക്കും വേണ്ടി അനാവശ്യമായി പണം ചെലവഴിക്കും. ശുഭദിനം-ശനി.
കാർത്തിക
സർവകാര്യങ്ങളും സാധിച്ചുവരുന്ന സമയമാണ്. കുടുംബജീവിതം സുഖകരമായിരിക്കും. സ്‌നേഹിതരിൽ നിന്ന് സഹായങ്ങൾ ലഭിക്കും. പരീക്ഷാദികളിൽ വിജയം ലഭിക്കും. ധാർമ്മികകാര്യങ്ങൾക്കായി പണം ചെലവഴിക്കേണ്ടിവരും. ശുഭദിനം-ചൊവ്വ.
രോഹിണി
പ്രതീക്ഷിക്കുന്ന കേന്ദ്രങ്ങളിൽ നിന്ന് ധനാഗമമുണ്ടാകും. ബിസിനസ്സിൽ പുരോഗതിയുണ്ടാകും. ഇൻഷുറൻസ് വകയിലും മറ്റും കിട്ടേണ്ടുന്ന തുക കൈവശം വന്നു ചേരും. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയും നിയന്ത്രണവും ചെലുത്തും. ശുഭദിനം-ബുധൻ.
മകയിരം
എല്ലാപ്രവൃത്തികളിലും ഊർജ്ജസ്വലത കൈവരും. ജനമധ്യത്തിൽ അംഗീകരിക്കെപ്പടും. ബാങ്കുകളിലോ മറ്റു സാമ്പത്തിക സ്ഥാപനങ്ങളിലോ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ കാലമാണ്. സന്താനങ്ങളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തണം. ശുഭദിനം-വെള്ളി.
തിരുവാതിര
കുടുംബത്തിൽ സുഖവും സമാധാനവും നിലനിൽക്കും. താത്ക്കാലികമായി നിയമനം ലഭിച്ചവർക്ക് സ്ഥിരീകരണം ലഭിച്ചേക്കും. വിദേശത്തുള്ള ബന്ധുമിത്രാദികളോട് ബന്ധപ്പെടാൻ അവസരം സിദ്ധിക്കും. ശുഭദിനം-ഞായർ.
പുണർതം
പല കാര്യങ്ങളിലും മുന്നിട്ടിറങ്ങി വിജയം കൈവരിക്കും. ബിസിനസ്സിൽ പ്രകടമായ പുരോഗതിയുണ്ടാകും. വീടുമാറി താമസിക്കണമെന്നുള്ള ആഗ്രഹം സാധിക്കും. പൂർവ്വിക സ്വത്ത് അനുഭവത്തിൽ വരും. കുടുംബകാര്യങ്ങൾ കാര്യമായി നിർവഹിക്കും. ശുഭദിനം-വ്യാഴം.
പൂയം
എല്ലാകാര്യങ്ങളിലും ആത്മവിശ്വാസം വച്ചുപുലർത്തും. ഉന്നതവിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. ഷെയറുകളിൽ നിന്ന് നേട്ടമുണ്ടാകുന്നതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കും. പതിവിൽ കവിഞ്ഞ അധ്വാനഭാരമുണ്ടാകും. ശുഭദിനം-ചൊവ്വ.
ആയില്യം
മേലിൽ ധനാഗമമുണ്ടാക്കുന്ന എഗ്രിമെന്റുകളിൽ ഒപ്പുവെക്കും. നിയമജ്ഞർക്ക് ഈ അവസരം അനുകൂലമാണ്. ഉന്നതവിദ്യാഭ്യാസരംഗത്ത് നല്ല പുരോഗതിയുണ്ടാകും. ദൈവികമായ കാര്യങ്ങൾക്ക് കൂടുതൽ താല്പര്യം പ്രകടിപ്പിക്കും. ശുഭദിനം-ചൊവ്വ.
മകം
ഭൂമിയിൽ നിന്ന് വരുമാനം പ്രതീക്ഷിക്കാം. പാർട്ണർമാർ മൂലം ധനാഗമം ഉണ്ടാകും. സ്ത്രീകളിൽ നിന്ന് ധനലാഭം ഉണ്ടാകും. ഏർപ്പെട്ട കാര്യങ്ങൾ അല്പം ബുദ്ധിമുട്ടിയാണെങ്കിലും പൂർത്തികരിക്കും. ഉദ്യോഗസ്ഥർ അധികാരം പ്രയോഗിക്കാൻ നിർബന്ധിതരാവും. ശുഭദിനം -ഞായർ.
പൂരം
മനസ്സിൽ സൂക്ഷിച്ച പല ആഗ്രഹങ്ങളും പ്രാവർത്തികമാകും. എല്ലാ രംഗങ്ങളിലും തന്റെ ബുദ്ധിസാമർത്ഥ്യം പ്രകടിപ്പിക്കും. ഉദ്യോഗസ്ഥർക്ക് മനസ്സ് ആഗ്രഹിച്ച സ്ഥലത്തേക്ക് സ്ഥലമാറ്റം ലഭിക്കും. കൃഷിയിൽ നിന്ന് ആദായം ഉണ്ടാകും. ശുഭദിനം- ബുധൻ.
ഉത്രം
രാഷ്ട്രീയ പ്രവർത്തകരും പൊതുജനസേവകരും നേതൃസ്ഥാനത്തേക്ക് ഉയർത്തപ്പെടും. വളരെക്കാലമായി നിർത്തിവച്ച വീടുപണി പുനരാംരംഭിക്കും. തൊഴിൽ രംഗത്ത് മാറ്റങ്ങളുണ്ടായെന്ന് വരാം. മേലധികാരികളോട് നയത്തിൽ സംസാരിക്കും. ശുഭദിനം -തിങ്കൾ.
അത്തം
പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. വ്യാപാരത്തിൽ ഗണ്യമായ പുരോഗതി ദൃശ്യമാകും. കുടുംബകാര്യങ്ങളിൽ ഉത്തരവാദിത്വത്തോടെ ഇടപെടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയോ, വീട്ടിൽ പൂജാദികർമ്മങ്ങൾ നടത്തുകയോ ചെയ്യും. ശുഭദിനം -വെള്ളി.
ചിത്തിര
വരുമാനത്തിൽ വർദ്ധനവുണ്ടാകും. പ്രതീക്ഷിക്കാത്ത സന്ദർഭത്തിൽ പുതിയ ജോലിയിൽ പ്രവേശിക്കും. സ്വയം തൊഴിലെടുക്കുന്നവർക്ക് ഈ അവസരം അനുകൂലമാണ്. കെട്ടിടം പണിയുള്ളവർക്ക് വളരെ അനുകൂലകാലമാണ്. കലയോടുള്ള താല്പര്യം വർദ്ധിക്കും. ശുഭദിനം - ശനി.
ചോതി
ഉയർച്ച ജീവിതത്തിന്റെ ഭാഗമാകും. കൊടുത്തപണം പലിശസഹിതം തിരിച്ച് ലഭിക്കും. യന്ത്രങ്ങളുമായി ബന്ധപ്പെട്ട് പുതിയ ബിസിനസ്സ് ആരംഭിച്ചെന്ന് വരും. പത്രപ്രവർത്തനത്തിൽ നിന്ന് കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. ശത്രുക്കളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ സാധിക്കും. ശുഭദിനം -വ്യാഴം.
വിശാഖം
തങ്ങളുടെ രംഗങ്ങളിൽ നന്നായി ശോഭിക്കാൻ കഴിയും. പട്ടാളം, പൊലീസ് വിഭാഗങ്ങളിൽ ജോലിചെയ്യുന്നവർക്ക് അനുകൂലസമയമാണ്. ഹെൽത്ത് സർവ്വീസുമായി
ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ ലഭിക്കും. പ്രതീക്ഷിക്കാത്ത സന്ദർഭങ്ങളിൽ ധനനഷ്ടമുണ്ടാകും. ശുഭദിനം-ബുധൻ.
അനിഴം
തൊഴിൽ പ്രശ്നങ്ങളും വിദ്യാഭ്യാസപ്രശ്നങ്ങളും പരിഹരിക്കപ്പെടും. പ്രവൃത്തിസ്ഥലത്ത് പ്രശസ്തിയും സ്വാധീനവും വർദ്ധിക്കും. സന്താനങ്ങൾക്ക് ശ്രേയസ്സ് വർദ്ധിക്കുന്നതാണ്. ഭാര്യാ-ഭർത്തൃബന്ധം സുദൃഢമാകും. വീട് വിട്ട് നിൽക്കേണ്ട സന്ദർഭങ്ങളുണ്ടാകും. ശുഭദിനം -വെള്ളി.
തൃക്കേട്ട
സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള വഴികളെല്ലാം ലക്ഷ്യം കണ്ടെത്തും. ഉദ്യോഗത്തിൽ പ്രൊമോഷൻ ലഭിക്കും. ഭവന നിർമ്മാണത്തിൽ ഏർപ്പെടും. സംഗീതാദികലകളിൽ ശോഭിക്കും. രോഗത്തിനോ കടം വീട്ടുന്നതിനോ പണം ചെലവഴിക്കും. കുടുംബകാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്നതാണ്. ശുഭദിനം - തിങ്കൾ.
മൂലം
യുവജനങ്ങളുടെ വിവാഹം നടക്കാനുള്ള സന്ദർഭമാണ്. കൃഷിയിൽ ഉദ്ദേശിച്ച ആദായം ലഭിക്കും. അവനവന്റെ തൊഴിലിനു പുറമേ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. വസ്തുക്കൾ വിൽക്കാമെന്ന തീരുമാനത്തിൽ മാറ്റമുണ്ടാകും. വാക്കുതർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കേണ്ടതാണ്. ശുഭദിനം - ബുധൻ.
പൂരാടം
ശമ്പളവർദ്ധനവ്, ഉദ്ദേശിച്ച സ്ഥലത്തേക്ക് സ്ഥലമാറ്റം, ഇവ ഉണ്ടാകുവാനിടയുണ്ട്. പഠിച്ച വിദ്യയോട് അനുബന്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനിടവരും. കാർഷികമായിട്ടുള്ള മേഖലകളിൽ അനുകൂലമായ വിജയം കൈവരിക്കും. യാത്രകൾ വർദ്ധിക്കും. ശുഭദിനം -തിങ്കൾ.
ഉത്രാടം
അർഹമായ പൂർവ്വിക സ്വത്ത് രേഖാപരമായി ലഭിക്കുവാനിടയുണ്ട്. നഷ്ടപ്പെട്ട ഉദ്യോഗത്തിന് പകരം മറ്റൊരു ഉദ്യോഗം വന്നുചേരും. വിദ്യാർത്ഥികൾ പരീക്ഷകളിൽ ഉന്നതവിജയം കൈവരിക്കും. സഹപ്രവർത്തകരുടെ സഹായ സഹകരണങ്ങളാൽ പുതിയ പദ്ധതികൾ തുടങ്ങാൻ സാധ്യത കാണുന്നു. ശുഭദിനം -ശനി.
തിരുവോണം
കർമ്മമണ്ഡലങ്ങളിലെല്ലാം പ്രതീക്ഷിച്ചപോലെ അനുകൂലമായ വിജയം കൈവരിക്കാൻ ഇടയുണ്ട്. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കുന്നതിനാൽ സത്കീർത്തിക്ക് യോഗമുണ്ട്. പുതിയതായിട്ടുള്ള കരാർ ജോലികളിൽ ഒപ്പുവെയ്ക്കും. ശുഭദിനം -ചൊവ്വ.
അവിട്ടം
ഔദ്യോഗികമായി അധികാരപരിധി വർദ്ധിക്കുവാൻ ഇടയുണ്ട്. കാർഷികമേഖലകളിൽ നിന്ന് ആദായം ഉണ്ടാകും. മക്കളുടെ സംരക്ഷണം മനസ്സമാധാനത്തിന് വഴിയൊരുക്കും. വിദേശത്ത് സ്ഥിരതാമസമാക്കാൻ യോഗമുണ്ട്. ശുഭദിനം -വ്യാഴം.
ചതയം
ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. ഉദ്യോഗത്തിൽ ഉന്നതസ്ഥാനം ലഭിക്കും. കാർഷികമേഖലകളിൽ നിന്ന് ആദായം ലഭിക്കും. മനസ്സിന് തൃപ്തിയായ ഭൂമി വിലയ്ക്കുവാങ്ങുവാൻ അവസരം ലഭിക്കും. ഏറ്റെടുത്ത കാര്യങ്ങൾക്ക് കൂടുതൽ ചെലവു വരാനിടയുണ്ട്. വാഹനം വാങ്ങുവാൻ യോഗമുണ്ട്. ശുഭദിനം -ഞായർ.
പൂരുരൂട്ടാതി
അർദ്ധമനസ്സോടുകൂടി ഏറ്റെടുക്കുന്ന കർമ്മപദ്ധതികൾ ശുഭപരിസമാപ്തിയിൽ എത്തിക്കാൻ കഴിയും. ഭൂമിക്രമവിക്രയങ്ങളിൽ പ്രതിക്ഷിച്ചതിലുപരി സാമ്പത്തികനേട്ടം ഉണ്ടാകും. ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. വാഹനം മാറ്റി വാങ്ങാൻ ഇടയുണ്ട്. ശുഭദിനം -വെള്ളി.
ഉത്തൃട്ടാതി
ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാകും. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലമായ അവസരം വന്നുചേരും. ക്രിയാത്മകമായ നടപടികളിൽ ആത്മാർത്ഥമായി പ്രവർത്തിക്കും. കുടംബകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ശുഭദിനം -ഞായർ.
രേവതി
വ്യാപാരത്തിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. കാർഷികമേഖലയിൽ പുതിയ ആശയം അവലംബിക്കും. മക്കളുടെ പല ആവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും. നിസ്സാരകാര്യങ്ങൾക്ക് പോലും കൂടുതൽ അദ്ധ്വാനം വേണ്ടിവരും. ശുഭദിനം -ബുധൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |