
പുതുമുഖം ആകാശ് സെൻ നായകനായി ഡോൺ മാക്സ് കഥ, എഡിറ്രിംഗ് , സംവിധാനം എന്നിവ നിർവഹിക്കുന്ന അറ്റ് പ്രദർശനത്തിന് എത്തി. ഷാജു ശ്രീധർ, ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, സാജിദ് യഹിയ, റേച്ചൽ ഡേവിഡ്, നയന എത്സ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മൺ,വിനീത് പീറ്റർ, കാവ്യ, അഭിലാഷ്, അക്ഷര രാജ്, തോമസ് കുരുവിള തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കൊച്ചുറാണി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. വിതരണം ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്.
സുഖമാണോ
സുഖമാണ്
യുവ താരങ്ങളായ മാത്യു തോമസും ദേവിക സഞ്ജയും ആദ്യമായി ഒരുമിക്കുന്ന സുഖമാണോ സുഖമാണ് തിയേറ്ററിൽ. അരുൺ ലാൽ രാമചന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്നു. ജഗദീഷ്, സ്ഫടികം ജോർജ്, കുടശനാട് കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ,ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് തുടങ്ങിയവരാണ് മറ്ര് താരങ്ങൾ.
ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനാനയാണ് നിർമ്മാണം. വിതരണം ഡ്രീം ബിഗ് ഫിലിംസ്.
പെണ്ണും പൊറാട്ടും
നൂറിൽപ്പുപരം പുതുമുഖങ്ങൾക്കൊപ്പം സുട്ടു എന്ന നായയെ കേന്ദ്ര കഥാപാത്രമാക്കി,നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന പെണ്ണും പൊറാട്ടും തിയേറ്രറിൽ. എസ്ടി കെഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി . കുരുവിളയും ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനു ജോർജ് അലക്സാണ്ടറും ഷെറിൻ റേച്ചൽ സന്തോഷും ചേർന്നാണ് നിർമ്മാണം. രവിശങ്കർ ആണ് കഥ, തിരക്കഥ, സംഭാഷണം . ഛായാഗ്രഹണം സബിൻ ഉരളിക്കണ്ടി, എഡിറ്റിംഗ് ചമൻ ചാക്കോ .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |