SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.31 PM IST

മന്ത്രി വാസവനെതിരെ രമേശ് ചെന്നിത്തല

Increase Font Size Decrease Font Size Print Page
hg

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമ വെട്ടിപ്പിന്റെ ഉത്തരവാദിത്വം ദേവസ്വം മന്ത്രി വി.എൻ വാസവനാണെന്ന് രമേശ് ചെന്നിത്തല. ആഗോള സംഗമ ഒരുക്കങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകിയത് മന്ത്രിയാണ്. ബോർഡിന്റെ തലയിലാണെന്ന് പറഞ്ഞ് ദേവസ്വം മന്ത്രിക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല. വാസവനെതിരെയുള്ള അവകാശ ലംഘന നോട്ടീസ് സ്പീക്കർക്ക് നൽകി. നിയമസഭയിൽ മന്ത്രി പറഞ്ഞ മറുപടികൾക്ക് കടകവിരുദ്ധമായ വിവരങ്ങളാണ് പുറത്തുവരുന്നത്. ഏഴു കോടി രൂപയുടെ അയ്യപ്പ സംഗമം കഴിഞ്ഞിട്ടാണ് സ്‌പോൺസർമാരെ തിരക്കി നടക്കുന്നത്. ടെൻഡർ വിളിക്കാതെയാണ് ഊരാളുങ്കലിന്റെ സബ്സിഡിയറി കമ്പനിക്ക് ചുമതല ഏൽപ്പിച്ചത്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY