
കൊൽക്കത്ത : ട്വന്റി-20 ലോകകപ്പിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ സ്കോട്ട്‌ലാൻഡിനെ 10 പന്തുകൾ ശേഷിക്കേ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ളണ്ട്. ഗ്രൂപ്പ് റൗണ്ടിലെ മൂന്ന് മത്സരങ്ങളിൽ രണ്ടാം വിജയത്തോടെ ഇംഗ്ളണ്ട് നാലുപോയിന്റുമായി രണ്ടാമതെത്തി.
ഈഡൻ ഗാർഡനിൽ ആദ്യം ബാറ്റുചെയ്ത സ്കോട്ട്‌ലാൻഡ് 19.4 ഓവറിൽ 152ന് ആൾഔട്ടായി. 49 റൺസ് നേടിയ റിച്ചി ബെറിംഗ്ടണാണ് ടോപ് സ്കോറർ. ഇംഗ്ളീഷ് സ്പിന്നർ ആദിൽ റഷീദ് മൂന്ന് വിക്കറ്റുകളും ജൊഫ്ര ആർച്ചർ, ലിയാം ഡാസൺ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും നേടി. മറുപടി ബാറ്റിംഗിൽ 63 റൺസുമായി പുറത്താകാതെ നിന്ന ടോം ബാന്റണാണ് പ്ളേയർ ഒഫ് ദ മാച്ച്. രണ്ട് ക്യാച്ചുകളും ടോം എടുത്തിരുന്നു.
നേപ്പാളിനെയും സ്കോട്ട്‌ലാൻഡിനെയും തോൽപ്പിക്കുകയും വിൻഡീസിനോട് തോൽക്കുകയും ചെയ്ത ഇംഗ്ളണ്ട് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇറ്റലിയെ നേരിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |