SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.28 PM IST

അണ്ടർ 20 ഫുട്ബാൾ : ചരിത്രം കുറിച്ച് ആലപ്പുഴ ഫൈനലിൽ

Increase Font Size Decrease Font Size Print Page
football

സെമിയിൽ 2-1ന് മലപ്പുറത്തെ തകർത്തു

ഇന്ന് ഫൈനലിൽകാസർകോടിനെ നേരിടും


തിരുവനന്തപുരം: സംസ്ഥാന യൂത്ത് അണ്ടർ 20 ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കരുത്തരായ മലപ്പുറത്തെ അട്ടിമറിച്ച് ചരിത്രത്തിലാദ്യമായി ആലപ്പുഴ ഫൈനലിലെത്തി. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ആലപ്പുഴയുടെ വിജയം.

എട്ടാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ബെൻ റോഷൻ ബെന്നിയിലൂടെ മുന്നിലെത്തിയ മലപ്പുറത്തെ ഇരട്ടഗോളുകൾ കൊണ്ട് മഹേന്ദ്രജാലം കാട്ടിയ ആലപ്പുഴയുടെ 9-ാം നമ്പർ കുപ്പായക്കാരൻ അതീന്ദ്രനാണ് അടിയറവ് പറയിച്ചത്. 53,75 മിനിട്ടുകളിലായിരുന്നു അതീന്ദ്രന്റെ മനോഹരഗോളുകൾ.

ഇന്ന് വൈകിട്ട് 3ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന ലൂസേഴ്സ് ഫൈനലിൽ മലപ്പുറം കോട്ടയത്തെ നേരിടും.വൈകിട്ട് ആറിന് നടക്കുന്ന കലാശപ്പോരിൽ കരുത്തരായ കാസർകോടാണ് ആലപ്പുഴയുടെ എതിരാളികൾ.

TAGS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY