SignIn
Kerala Kaumudi Online
Sunday, 08 March 2026 4.03 PM IST

'അവൾക്കായ് ' പഠന യാത്ര

Increase Font Size Decrease Font Size Print Page
police
സിറ്റി പൊലീസ് കമ്മീഷണർ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നു

തൃശൂർ: സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ പീച്ചി പൊലീസ് സ്റ്റേഷൻ പരിധിയിലെ താമരവെള്ളച്ചാൽ ഉന്നതിയിലെ അമ്മമാർക്കും കുട്ടികൾക്കും 'അവൾക്കായ് ' ഏകദിന പഠന യാത്രയും ക്ലാസും സംഘടിപ്പിച്ചു. ഡി.എഫ്.ഒ ഷാജഹാൻ, ട്രൈബൽ ഡിപ്പാർട്ടുമെന്റ് ഫാക്കൽറ്റി മുകേഷ് എന്നിവർ സംസാരിച്ചു. സിറ്റി പൊലീസ് കമ്മീഷണർ കാര്യാലയം, തൃശൂർ ഫയർ ഫോഴ്‌സ് സ്റ്റേഷൻ , ചാവക്കാട് ബ്‌ളാങ്ങാട് ബീച്ച് എന്നിവയും സന്ദർശിച്ചു.
സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ് പഠനോപകരണങ്ങൾ, ചെസ് - കാരംസ് ബോർഡ്, ഫുട്ബാൾ എന്നിവ നൽകി. കമ്പിളി പുതപ്പും വിതരണം ചെയ്തു. ഡെപ്യൂട്ടി കമാന്റന്റ് ചന്ദ്രശേഖരൻ, ഒല്ലൂർ അസിസ്റ്റന്റ് കമ്മീഷണർ തോംസൺ, റിസർവ് ഇൻസ്‌പെക്ടർ വിനയചന്ദ്രൻ, മൂപ്പൻ വാസു, ഡോ.വിഷ്ണു, എന്നിവരും പങ്കെടുത്തു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.