
മുംബയ്: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടോയ്ലെറ്റിൽ പാമ്പിനെ തുറന്നുവിട്ട യുവാവ് പിടിയിൽ. ഡിസംബർ 27ന് മുംബയ്–സോലാപുർ വന്ദേഭാരതിലാണ് സംഭവം. നാസിക് സ്വദേശി ജഗൻ അർജുൻ ഭാലെയാണ് ശനിയാഴ്ച റെയിൽവേ പൊലീസിന്റെ പിടിയിലായത്. സി. സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് സി.ആർ.പി.എഫ് പ്രതിയെ തിരിച്ചറിഞ്ഞത്. സി–16 കോച്ചിന്റെ ടോയ്ലെറ്റിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് റെയിൽവേ ജീവനക്കാർ പൂട്ടി കൺട്രോൾ റൂമിൽ വിവരമറിയിച്ചു. ട്രെയിന് സോലാപുരിലെത്തിയ ശേഷം പാമ്പുപിടിത്തക്കാരന്റെ സഹായത്തോടെ പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. താനെയിൽനിന്ന് ട്രയിനിൽ കയറിയ ജഗൻ പാമ്പിനെ തുറന്നുവിടുന്നത് സി.സി ടിവിയിൽ പതിഞ്ഞിരുന്നു. പ്രതിയെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |