SignIn
Kerala Kaumudi Online
Sunday, 26 April 2026 2.12 AM IST

സനാതന ധർമ്മം മുന്നോട്ടുവയ്ക്കുന്നത് മനുഷ്യന്റെ പൂർണതയിലേക്കുള്ള പ്രയാണം : കൈതപ്രം

Increase Font Size Decrease Font Size Print Page
news-photo

ഗുരുവായൂർ: മനുഷ്യന്റെ പൂർണ്ണതയിലേക്കുള്ള പ്രയാണമാണ് സനാതന ധർമ്മം മന്നോട്ടുവയ്ക്കുന്ന ജീവിതരീതിയെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി. ഗുരുവായൂർ സായി മന്ദിരത്തിൽ ശിവരാത്രി സാംസ്‌കാരിക സമ്മേളനവും ജീവകാരുണ്യ സദസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരാണകഥകൾക്ക് പിന്നിലെ തത്ത്വത്തെയാണ് നാം ഉൾക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മനസിന്റെ നൈർമല്യമാണ് ആത്മീയത കൊണ്ട് മനുഷ്യൻ നേടേണ്ടതെന്ന് പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ ജയരാജ് മിത്ര പറഞ്ഞു. പുരാണകഥകളിലെ തത്ത്വങ്ങൾ കുട്ടികളെ പഠിപ്പിക്കേണ്ടത് ഇതിനായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സായി സ്പർശം ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം മുൻ ശബരിമല മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി ഹരിനാരായണൻ ശിവരാത്രി സന്ദേശം നൽകി. വാർഡ് കൗൺസിലർ ബിന്ദു നാരായണൻ ആശംസകൾ നേർന്നു. മുത്തപ്പൻ കർമ്മങ്ങൾക്ക് നേതൃത്വം നൽകിയ സനൽ പെരുവണ്ണാനെ ആദരിച്ചു. ജുന അഖാഡ ഹരിദ്വാർ വിശ്വംഭർ ഭാരതി മഹാരാജ് അനുഗ്രഹപ്രഭാഷണം നടത്തി. രമൺ ഭാരതി മഹരാജ് (മദ്ധ്യപ്രദേശ്), മഹന്ത് ശിവാനി ഭാരതി മഹരാജ് (ഇറ്റലി), ഋഷികേശാനന്ദ മഹാരാജ് (ഋഷികേശ് ) എന്നിവർ സംസാരിച്ചു. കുംഭമേളയിൽ ധർമ്മ സേവ നടത്തിയ കെ.ആർ.പ്രവിൽ, എം.എസ്.ശശി മരുതയൂർ എന്നിവരെ ആദരിച്ചു. അരുൺ സി.നമ്പ്യാർ, കെ.ആർ.പ്രവിൽ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് ശിവരാത്രി ദിനത്തിൽ രാവിലെ 9 മുതൽ മുത്തപ്പൻ തെയ്യം ഭക്തജനങ്ങൾക്ക് കൽപ്പന നൽകും.

TAGS: LOCAL NEWS, THRISSUR, KAITHAPRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.