SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.05 PM IST

കടലിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികളെ കാണാതായി  ഒരാളെ രക്ഷപ്പെടുത്തി

Increase Font Size Decrease Font Size Print Page
bibin

പരവൂർ (കൊല്ലം): പരവൂരിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ പ്ളസ് വൺ വിദ്യാർത്ഥി സംഘത്തിലെ രണ്ടുപേരെ കാണാതായി. ഇന്നലെ ഉച്ചയ്ക്ക് 2.45ന് പരവൂർ പൊഴിക്കരയിലാണ് സംഭവം. അയത്തിൽ തെക്കേക്കാവ് ക്ഷേത്രത്തിന് പടിഞ്ഞാറുവശം മുന്നണികുളം ഗാന്ധിനഗർ 200 മനയ്ക്കര കിഴക്കതിൽ പ്രവാസിയായ ജയരാജ്- സുജ ദമ്പതികളുടെ മകൻ കണ്ണൻ (16), ഗാന്ധിനഗർ 65 ഭാനുമതി വിലാസത്തിൽ പ്രിന്റിംഗ് പ്രസ് ജീവനക്കാരനായ സെൽവരാജ്- സുലേഖ ദമ്പതികളുടെ മകൻ എസ്.ബിബിൻ രാജ് (16) എന്നിവരെയാണ് കാണാതെയായത്.

ഇരുവർക്കുമൊപ്പം റിഹാൻ (16),അബു (16), അർജുൻ (16) എന്നിവരാണ് ഉണ്ടായിരുന്നത്. കണ്ണനും ബിബിൻ രാജും അബുവുമാണ് തിരയിൽപ്പെട്ടത്. റിഹാന്റെയും അർജുന്റെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിച്ചു. അബുവിനെ രക്ഷിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. കണ്ണനെയും ബിബിനെയും കണ്ടെത്താനായില്ല. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. കടപ്പാക്കട ടി.കെ.ഡി.എം.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് കണ്ണൻ. അയത്തിൽ വി.വി.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ബിബിൻ.

TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY