
കാരക്കാസ്: വെനസ്വേലയുമായുള്ള യു.എസിന്റെ ബന്ധം ഇപ്പോൾ വളരെ നല്ലതാണെന്നും വെനസ്വേല സന്ദർശിക്കാൻ താൻ പദ്ധതിയിടുന്നുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെനസ്വേലൻ ഇടക്കാല പ്രസിഡന്റ് ഡെൽസി റൊഡ്രിഗ്വസിനെ പുകഴ്ത്തിയ ട്രംപ്, എണ്ണ വിൽപ്പന കരാറുകളുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുന്നതായും പറഞ്ഞു.
ഡെൽസിയുടെ നേതൃത്വത്തിലെ സർക്കാരിനെ അംഗീകരിക്കില്ലെന്നായിരുന്നു നേരത്തെ യു.എസിന്റെ നിലപാട്. എന്നാൽ അവരെ അംഗീകരിച്ചെന്നും തങ്ങളോടുള്ള അവരുടെ ഇടപെടൽ മികച്ച രീതിയിലാണെന്നും ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് മയക്കുമരുന്ന് സംഘത്തലവൻ, ഭീകരഗ്രൂപ്പ് നേതാവ് എന്നിങ്ങനെ മുദ്രകുത്തി വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയ ഫ്ലോറസിനെയും യു.എസ് പിടികൂടിയത്. കാരക്കാസിൽ വ്യോമാക്രമണം നടത്തി യു.എസ് പിടിച്ചുകൊണ്ടുപോയ ഇരുവരെയും നിലവിൽ ബ്രൂക്ക്ലിനിലെ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.
മഡുറോയുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ഡെൽസി ആക്ടിംഗ് പ്രസിഡന്റായി ചുമതലയേൽക്കുകയായിരുന്നു. മഡുറോ തന്നെയാണ് ഇപ്പോഴും നിയമപരമായി തങ്ങളുടെ നേതാവെന്നാണ് ഡെൽസിയുടെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
കോഴിക്കോട് ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിനു തീ പിടിച്ചപ്പോൾ അണയ്ക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ
കോഴിക്കോട് ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിനു തീ പിടിച്ചപ്പോൾ അണയ്ക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ