SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.39 PM IST

നിൽക്കൂ, ഐ.ഡി എവിടെ ?​  ജർമ്മനിയിൽ പാക് സേനാ മേധാവിയെ തടയാൻ ശ്രമിച്ച് ഉദ്യോഗസ്ഥ

Increase Font Size Decrease Font Size Print Page
pic

ബെർലിൻ : ജർമ്മനിയിൽ മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ സുരക്ഷാ ഉദ്യോഗസ്ഥ തടയാൻ ശ്രമിക്കുന്നതിന്റെ വീഡിയോ വൈറൽ. കോൺഫറൻസിൽ പങ്കെടുക്കാൻ പ്രധാന വേദിയിലേക്കെത്തിയ മുനീറിനോട് 'നിൽക്കൂ,​ നിങ്ങളുടെ ഐ.ഡി എവിടെ ?" എന്ന് ഉദ്യോഗസ്ഥ ചോദിച്ചെന്നാണ് റിപ്പോർട്ട്. ഐ.ഡി കാർഡ് വ്യക്തമായി കാണാൻ സാധിക്കുംവിധം ധരിക്കാൻ ഉദ്യോഗസ്ഥ ആവശ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മുനീറും സഹപ്രവർത്തകരും വേദിക്കുള്ളിലേക്ക് പോകുന്നതിനെ മറ്റ് ഉദ്യോഗസ്ഥർ തടഞ്ഞില്ല.

അതേ സമയം, കോൺഫറൻസിലെ ശക്തമായ സുരക്ഷാ പ്രോട്ടോക്കോൾ ഉദ്യോഗസ്ഥ പാലിക്കുക മാത്രമാണ് ചെയ്‌തതെന്നും രാഷ്ട്രത്തലവൻമാർ അടക്കം എല്ലാവർക്കും ഇത് ബാധകമാണെന്നും സംഘാടകർ പ്രതികരിച്ചു. എന്നാൽ, സംഭവം അപമാനകരമാണെന്നും പ്രോട്ടോക്കോൾ വീഴ്ച സംഭവിച്ചെന്നും അഭിപ്രായം ഉയർന്നു. മുനീർ അടക്കം പാക് സൈനിക ഉദ്യോഗസ്ഥരെ കോൺഫറൻസിലേക്ക് ക്ഷണിച്ചതിനെതിരെ ജർമ്മനി ആസ്ഥാനമായുള്ള സിന്ധി സംഘടന വേദിക്ക് മുന്നിൽ പ്രതിഷേധിച്ചു.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY